പ്രേമം സിനിമയിൽ ജോർജ്ജ് അറിയാതെ ജോർജ്ജിനെ പ്രണയിച്ച അഞ്ജലിയെ ഓർമ്മയില്ലേ; അഞ്ജലിയായി എത്തിയ നടി റിൻസയുടെ വിശേഷങ്ങൾ ഇങ്ങനെ

165

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തി മലയാളികൾക്ക് ഇടയിൽ വലിയ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും അൽഫോൺസ് പുത്രൻ തന്നെയാണ് നിർവ്വഹിച്ചത്.

അക്കാലത്ത് കോളേജ് കുട്ടികൾക്കിടിയിൽ വലിയ ട്രെൻഡ് തന്നെ പ്രേമം ഉണ്ടാക്കിയിരുന്നു. ചിത്രം റിലീസായി അഞ്ചു വർഷം പിന്നിട്ടെങ്കിലും ഇന്നും ഹിറ്റ് പ്രേമം ചാർട്ടിൽ തന്നെയാണ്. നിവിൻ പോളി, അനുപമ പരമേശ്വരൻ, സായ് പല്ലവി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ആ ചിത്രം മൂവരുടെയും സിനിമാ കരിയറിൽ വലിയ വഴിത്തിരിവായി.

പ്രേമത്തിലെ കൂട്ടുകെട്ടും വലിയ ഹിറ്റായിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നീ താരങ്ങൾക്കും മികച്ച തുടക്കമാണ് പ്രേമത്തിലൂടെ ലഭിച്ചത്. പ്രേമത്തിൽ ചെറിയ വേഷത്തിൽ എത്തിയ താരമായിരുന്നു റിൻസ ജേക്കബ്. ജോർജ്ജ് അറിയാതെ ജോർജ്ജിനെ പ്രണയിച്ച അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് റിൻസ എത്തിയത്.

വലിയ സംഭാഷണങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും നോട്ടങ്ങളിലൂടെയും ചിരിയിലൂടെയുമാണ് റിൻസ ജേക്കബ് പ്രേക്ഷകഹൃദയം കവർന്നത്. പ്രേമത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ കുട്ടൻപിളളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ മാത്രമാണ് റിൻസ അഭിനയിച്ചത്.

ചിത്രത്തിൽ അസ്മ എന്നൊരു കഥാപാത്രത്തെയാണ് റിൻസി അവതരിപ്പിച്ചത്. പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ഒരു സൈക്കോളജിസ്റ്റ് കൂടിയാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ റിൻസ ദുബായിൽ സൈക്കോളജി ലക്ചററായി ജോലി ചെയ്യുകയാണ് ഇപ്പോൾ.

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്. 2015ലായിരുന്നു നിവിൻ പോളി അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിൽ പ്രേമം പുറത്തിറങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.