ഞങ്ങൾ പ്രണയത്തിലാണെന്ന് തരുണിന്റെ അമ്മ പോലും കരുതിയിരുന്നു: വെളിപ്പെടുത്തലുമായി പ്രിയാ മണി

167

തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി മലയാളികള്ഡക്കും ഏറെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. ബിസിനസുകാരനായ മുസ്തഫയുമായി നടിയുടെ വിവാഹം കഴിഞ്ഞിരുന്നു.

വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്.അതേ സമയം മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച താരത്തിന് ആശംസകളുമായി നിരവധി ആരാധകരെത്തിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് തെലുങ്ക് സിനിമയിൽ തന്നെ ചുറ്റിപറ്റി ശക്തമായിരുന്ന ഒരു അഭ്യൂഹത്തെക്കുറിച്ച് മനസു തുറക്കുകയാണ് താരം.

Advertisements

2005ൽ നവ വസന്തം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടൻ തരുണുമായി പ്രിയാമണി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. 15 വർഷങ്ങൾക്കിപ്പുറം തരണുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ:

നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഞാനും തരുണും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്ത ആദ്യം കേൾക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനിൽ എന്നെ കാണാൻ വന്നു.

നിങ്ങൾ യഥാർഥത്തിൽ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ നിങ്ങൾ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കിൽ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു. ഞങ്ങൾ തമ്മിൽ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പിന്നീട് തരുൺ അമ്മയോട് പറഞ്ഞു.

ഒരു നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാർത്തകൾ വരാറുള്ളത്. എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചപ്പോഴാണ് തന്നെയും തരുണിനെയും കുറിച്ച് വാർത്തകൾ വന്നതെന്നുമാണ് പ്രിയാമണി വെളിപ്പെടുത്തുന്നത്.

Advertisement