എന്റെ ഈ ഹൈറ്റിൽ കഴുത്തുവരെ ചവിട്ടണമെങ്കിൽ എത്ര ഫ്ളെക്‌സിബിൾ ആയിരിക്കണം ആ മനുഷ്യൻ: സുരേഷ് ഗോപിയെകുറിച്ച് കിച്ചു ടെല്ലസ്

540

മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർ താരവും എംപിയുമായ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ കാവൽ കഴിഞ്ഞ ദിവസം തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച വിജയം നേടി മുന്നേറുകയാണ് സിനിമ ഇപ്പോൾ.

ആക്ഷൻ ഹിറോയായി സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചു വരവാണ് ചിത്രം. തന്റെ ഈ പുതിയ ചിത്രത്തിൽ കമ്മീഷണറിലെയും പത്രത്തിലെയും തന്റെ കഥാപാത്രങ്ങളെ കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Advertisements

വമ്പൻ സ്വീകരണമായിരുന്നു ചിത്രത്തിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ലഭിച്ചിരുന്നത്. ആരാധകരുടെ കാത്തിരുപ്പിന് വിരാമം കുറിച്ചുകൊണ്ട് ചിത്രം പ്രദർശനത്തിന് എത്തുമ്പോൾ നടൻ കിച്ചു ടെല്ലസിന്റെ വാക്കുകൾ ആണ് ഇപ്പോള്ഡ ശ്രദ്ധേയം ആകുന്നത്.

Also Read
അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് വലിയ നഷ്ടങ്ങൾ, നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു; പ്രിയപ്പെട്ടയാളുടെ വേർപാടിന് പിന്നാലെ പിതാവിനെയും നഷ്ടപ്പെട്ട് നെഞ്ച് തകർന്ന് നടി

ചിത്രത്തിൽ താനൊരു പോലീസുകാരന്റെ വേഷമാണ് ചെയ്യുന്നത്. പോലീസ് എങ്ങനെ ആവണമെന്ന് മലയാളികൾ പഠിച്ചിരിക്കുന്നത് സുരേഷേട്ടനിൽ നിന്നാണ്. അങ്ങനെ ഒരാളുടെ മുന്നിൽ നമ്മൾ പോലീസ് വേഷമിട്ട് നിൽക്കുന്നു. അദ്ദേഹം കുറേയേറെ കാര്യങ്ങൾ പറഞ്ഞു തന്നു.

അതൊക്കെ ഒരുപാട് സഹായകമായി. സുരേഷേട്ടൻ എന്നെ ചവിട്ടുന്ന സീനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. മോനെ കാൽ ഇവിടംവരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു. ഇയാളുടെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്ളെകസിബിളാണ് അദ്ദേഹം എന്നും കിച്ചു ടെല്ലസ് പറയുന്നു.

സുരേഷ് ഗോപിയുടെ മാസ്സ് ചിത്രമാണ് കാവൽ എന്നാണ് വിലയിരുത്തലുകൾ. സുരേഷ് ഗോപിയും രഞ്ജി പണിക്കരുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമ പൊലീസ് വേഷത്തിൽ ആണ് കിച്ചു ടെല്ലസ് എത്തുന്നത്.

Also Read
കാവ്യ മാധവൻ ദിലീപിന് സ്വന്തമായിട്ട് 5 വർഷം; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ, ആശംസകളുമായി ആരാധകർ

Advertisement