ലവർ ഉണ്ടോ മോളൂസെ നിനക്ക് എന്ന് ചോദ്യം; അത് പിന്നെ പറയണോ മോനെ എന്ന് സ്നിഷ: വിവാഹം എന്നാണെന്നും വെളിപ്പെടുത്തി ‘നീലക്കുയിൽ കസ്തൂരി’ സ്നിഷ ചന്ദ്രൻ

392

നിരവധി സൂപ്പർഹിറ്റ് സീരിയലുമകൾ മലയാളികളുടെ സ്വീകരനമുറിയിൽ എത്തിച്ച ചാനലായ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന ആരാധകരുടെ പ്രിയപ്പെട്ട സീരിയലായിരുന്നു നീലക്കുയിൽ. ആദി എന്ന പത്രപ്രവർത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അപ്രതീക്ഷിത സാഹചര്യത്തിൽ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെൺകുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയൽ പറഞ്ഞത്.

അടുത്തിടെ അവസാനിച്ച സീരിയലിന് വലിയ ജനപിന്തുണയാണ് കിട്ടിയത്. സീരിയലിൽ കസ്തൂരി എന്ന നാടൻ പെൺകുട്ടിയെ സീരിയലിൽ അവതരിപ്പിച്ചത് സ്നിഷ ചന്ദ്രൻ എന്ന മലപ്പുറംകാരി ആയിരുന്നു.
മോഡലിങ്ങിൽ താൽപര്യമുള്ള സ്നിഷ അതുവഴിയാണ് സീരിയയിൽ എത്തിയത്.

Advertisements

ഇതിനോടകം രണ്ടു സിനിമകളിലും സ്നിഷ അഭിനയിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് നീലക്കുയിലിലെ ലീഡ് റോളിലും കസ്തൂരി എത്തിയത്. വെളുത്ത സ്നിഷ കറുത്ത മേക്കപ്പിട്ടാണ് സീരിയലിൽ അഭിനയിച്ചത്. നീലക്കുകുയിൽ കഴിഞ്ഞ് താരത്തെ പറ്റി അധികമാരും കേട്ടിരുന്നില്ല.

ഇപ്പോൾ സ്നിഷയുടെ പുതിയ വിശേഷമാണ് വൈറലാകുന്നത്. നീലക്കുയിൽ അവസാനിച്ചതിന് പിന്നാലെ സീ കേരളത്തിൽ പുതിയ സീരിയലിൽ നായികയായിട്ടാണ് താരം എത്തുന്നത്. പരസ്പരം ഫെയിം വിവേകും, നായികാ നായകൻ ഫെയിം റോഷനും ആണ് സീരിയലിൽ നായകന്മാരായി എത്തുന്നത്.

മറ്റ് ചില വിശേഷങ്ങളും പങ്കുവച്ച് ഇപ്പോൾ സ്നിഷ എത്തിയിരിക്കയാണ് ഇഷ്ടതാരങ്ങളെ പറ്റിയും, പ്രണയം, വിവാഹം, തുടങ്ങി പ്രേക്ഷകർ ചോദിച്ച മിക്ക സംശയങ്ങൾക്കും ഇൻസ്റ്റയിലാണ് സ്നിഷ മറുപടി നൽകിയിട്ടുണ്ട്. പ്രണവ് മോഹൻലാലും നയൻതാരയുമാണ് തനിക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ എന്ന് സ്നിഷ പറയുന്നു.

പ്രണവിനൊപ്പം അഭിനയിക്കുകയെന്നുള്ളത് വലിയ സ്വപ്നമാണെന്നും സിനിമയിൽ നിന്നും അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടുപോവാനുമാണ് ഇഷ്ടമെന്നും സ്നിഷ പറയുന്നു. മാത്രമല്ല പ്രണയത്തെക്കുറിച്ചുള്ള അരാധകരുടെ ചോദ്യത്തിനും സ്നിഷ മറുപടി നൽകി.

ലവർ ഉണ്ടോ മോളെ നിനക്ക് എന്ന ചോദ്യത്തിന് അത് പറയണോ മോനെ എന്നാണ് സ്നിഷ മറുപടി നൽകിയത്. വിവാഹം രണ്ടുവർഷത്തിനു ശേഷം മാത്രമേ ഉണ്ടാകൂ എന്നും, സീരിയലിലേക്ക് എത്തുന്നതിന് മുൻപ് ഫാഷൻ ഡിസൈനിങ് ആരുന്നു ചെയ്തിരുന്നതെന്നും താരം വ്യക്തമാക്കി.

ഒരുപക്ഷെ അഭിനയത്തിലേക്ക് എത്തിയില്ലെങ്കിൽ താൻ ഒരു ജേർണലിസ്റ്റ് ആകാൻ ആയിരുന്നു ആഗ്രഹിച്ചതെന്നും സ്നിഷ വെളിപ്പെടുത്തുന്നു.

Advertisement