ലാലിന്റെ പുതിയ സിനിമയുടെ കഥ എന്തായിയെന്ന് മമ്മൂട്ടി, ഒന്നുമായില്ലെന്ന് രചിയിതാവ്, പിന്നെ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

1369

വളരെ ഏറെ സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരരാജാക്കാൻമാരാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. സഹോദര തുല്യമായ ഇവരുടെ സ്‌നേഹ ബന്ധം മറ്റു ഭാഷകളിലെയെല്ലാം സൂപ്പർ താരങ്ങൾക്കും മാതൃകയായി മാറുന്ന ഒന്നാണ്.

അതേ സമയം മമ്മൂട്ടി സിനിമയ്ക്ക് കഥ കൊടുക്കുമോ അതും മോഹൻലാൽ നായകനാകുന്ന സിനിമയ്ക്ക്. അങ്ങനെ ഒരു സംഭവം ഇതുവരെ ആരെങ്കിലും കേട്ടിരിക്കാനിടയില്ല. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കമലദളം റിലീസായിട്ട് കാൽ നൂറ്റാണ്ടിൽ ഏറെയായി.

Advertisements

മോഹൻലാലിന്റെയും എകെ ലോഹിതദാസിന്റെയും സിബി മലയിലിന്റെയും കരിയറിലെ ഏറ്റവും മികച്ചതെന്ന പറയാവുന്ന അഞ്ച് ചിത്രങ്ങളുടെ കൂട്ടത്തിൽ ആണ് കമലദളം എന്ന സിനിമയുടെ സ്ഥാനം. എന്നാൽ, ഈ സിനിമയുടെ കഥ മമ്മൂട്ടി നൽകിയ ഒരു സ്പാർക്കിൽ നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സത്യമാണത്.

Also Read
പൃഥ്വിരാജൊന്നും പഴയ ആളല്ല, ടൊവിനോ ഒക്കെ എത്രയോ ഭേദമാണ്, എനിക്ക് വളരെ ഇഷ്ടമാണ്: ബൈജു സന്തോഷ്

കഥയാലോചിച്ച് തലപുകച്ചിരുന്ന ലോഹിതദാസിന് മമ്മൂട്ടിയാണ് കമലദളത്തിന്റെ സ്പാർക്ക് നൽകുന്നത്. ആ സംഭവം ഇങ്ങനെയാണ്. മോഹൻലാലിന്റെ നിർമ്മാണ കമ്പബനിയായ പ്രണവത്തിന് വേണ്ടി ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും ചെയ്തുകഴിഞ്ഞ സമയം.

അടുത്ത പ്രൊജക്ടും ചെയ്യുന്നത് സിബിമലയിൽ ലോഹിതദാസ് ടീം തന്നെയാണ് എന്നാൽ കഥ ഒന്നുമായിട്ടില്ല. അങ്ങനെ ഒരുദിവസം മമ്മൂട്ടിയുമായി ലോഹിതദാസ് ഫോണിൽ സംസാരിക്കുമ്പോൾ പ്രണവത്തിന്റെ പുതിയ മോഹൻലാൽ സിനിമയുടെ കഥയെന്തായി എന്ന് മമ്മൂട്ടി ചോദിക്കുന്നു.

അബ്ദുള്ളയിൽ ഹിന്ദുസ്ഥാനിയും കർണാട്ടിക് സംഗീതവും പരീക്ഷിച്ചു. ഭരതത്തിൽ ശുദ്ധ കർണാടക സംഗീതമായിരുന്നു പശ്ചാത്തലം. അടുത്തത് ഏത് പിടിക്കുമെന്നാണ് ആലോചിക്കുന്നത് എന്ന് ലോഹിതദാസ് മമ്മൂട്ടിയോട് പറഞ്ഞു. എന്നാൽ അടുത്തത് കഥകളി പിടിക്ക് എന്ന് അലക്ഷ്യമായി മമ്മൂട്ടി മറുപടി നൽകി.

മമ്മൂട്ടിയുടെ കഥകളി പിടിക്ക് എന്ന അലസവാചകം പക്ഷേ ലോഹിതദാസിൽ പെട്ടെന്ന് ഉണർത്തിയത് കലാമണ്ഡലത്തിന്റെ സ്മരണകളാണ്. അത് ആ പശ്ചാത്തലത്തിലുള്ള കമലദളത്തിന്റെ കഥയിലേക്കുള്ള ആദ്യ സ്പാർക്കുമായി. ലോഹതദാസ് തന്നെ ഇക്കാര്യം പലതവണ വെളിപ്പെടുത്തിയിട്ടുമുണ്ട്.

Also Read
തല്ലുകൊള്ളിത്തരം, അനുസരണക്കേട്! സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട്; എന്നിട്ടും വീട്ടില്‍ ഭയങ്കര പ്രശ്‌നമായിരുന്നു; ധ്യാനത്തിന് കൊണ്ട് പോയെന്ന് നിലീന്‍ സാന്ദ്ര

Advertisement