അങ്ങനെ അതും തുടങ്ങി, ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മേഘ്‌ന, വൈറലായി വീഡിയോ

102

മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. കന്നഡ, മലയാള സിനിമകളില്‍ സജീവയായിരുന്നു താരം.

Advertisements

മലയാള സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയായിരുന്നു. അതേ സമയം കന്നഡ നടനായിരുന്ന ചീരഞ്ജീവി സര്‍ജയുമായി മേഘന പ്രണയത്തില്‍ ആവുകയും വിവാഹിതയാവുകയും ചെയ്തിരുന്നു.

Also Read: ലാലിന്റെ പുതിയ സിനിമയുടെ കഥ എന്തായിയെന്ന് മമ്മൂട്ടി, ഒന്നുമായില്ലെന്ന് രചിയിതാവ്, പിന്നെ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ഇരുവര്‍ക്കും ഒരുമിച്ച് നില്ക്കാന്‍ സാധിച്ചോളൂ. 2020 ജൂണ്‍ ഏഴിന് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം ഈ ലോകത്ത് നിന്നും വിടപറയുമ്പേള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം മേഘ്‌നയെ ശരിക്കും തളര്‍ത്തിയിരുന്നു.

അതേ സമയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും കൊണ്ട് മേഘ്‌ന വീണ്ടും തിരിച്ചുവരികയായിരുന്നു. 2020 ഒക്ടോബര്‍ 22 മേഘ്‌ന ജൂനിയര്‍ ചീരുവിന് ജന്മം നല്‍കുകയും ചെയ്തു. റയാന്‍ എന്നാണ് മേഘ്‌നയുടെ മകന്റെ പേര്.

Also Read: പൃഥ്വിരാജൊന്നും പഴയ ആളല്ല, ടൊവിനോ ഒക്കെ എത്രയോ ഭേദമാണ്, എനിക്ക് വളരെ ഇഷ്ടമാണ്: ബൈജു സന്തോഷ്

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന മേഘ്‌നയോട് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആരാധകര്‍ ഏറെനാളായി ആവശ്യപ്പെടുകയായിരുന്നു. താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം മേഘ്‌ന അറിയിച്ചിരുന്നു. ഇതിന്റെ പ്രൊമോ വീഡിയേ താരം പങ്കുവെച്ചിരുന്നു. സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് മേഘ്‌നയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്

Advertisement