Home Entertainment Celebrities

ടോപ് മാത്രം ധരിച്ചു പുറത്തു പോകുന്ന ഒരാളല്ല ഞാൻ, എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്, തുറന്നടിച്ച് ഭാവന

1866

കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമാണ് ഭാവന. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം തിളങ്ങിയ താരം വിവാഹ ശേഷം മലയാള സിനിമയിൽ മാത്രം അത്ര സജീവം അല്ലായിരുന്നു.

ഇപ്പോൾ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് താരം. ന്റിക്കാക്കാക്ക് ഒരു പ്രേമം ണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മടങ്ങി വരുന്നത്. ഇപ്പോഴിതാ തന്റെ വസ്ത്ര ധാരണത്തെ ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നടി ഭാവന.

Advertisements

വെളുത്ത ടോപ്പു ധരിച്ച് ഭാവന ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്. ടോപ്പിനടിയിൽ വസ്ത്രം ഇല്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരം ആണെന്നായിരുന്നു ആക്ഷേപം.

Also Read
കരൾ രോഗം വർഷങ്ങളായി വേട്ടയാടുന്നു, ഇപ്പോൾ മൂർദ്ധന്യാവസ്ഥയിലാണ്, എന്നെ പഴയ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ സഹായിക്കാമോ; കണ്ണീർ അപേക്ഷയുമായി നടൻ വിജയൻ കാരന്തൂർ

ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. ശരീര ത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നു ധരിച്ചത്, അതു ടോപ്പിന്റെ ഭാഗം തന്നെ യാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന പറഞ്ഞു.

യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കുകയും ചെയ്തു. അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തം ഒന്നുമല്ല.

ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ എന്നും ഭാവന പറഞ്ഞു. എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം.

അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല ഭാവന പറയുന്നു.

Also Read
ആ കാരണം കൊണ്ടാണ് നിലാ വാവയെ പ്രേക്ഷകരും കാണണമെന്ന് ഞാനും ശ്രീനിയും തീരുമാനിച്ചത്, വെളിപ്പെടുത്തലുമായി പേളി മാണി

Advertisement