Home Entertainment

ദളപതിയും മക്കൾസേൽവനും നേർക്കുനേർ; സോഷ്യൽ മീഡിയയെ വിറപ്പിച്ച് ‘മാസ്റ്റർ’ മൂന്നാമത്തെ പോസ്റ്റർ

26

ദളപതി വിജയിയും മക്കൾ ശെൽവം വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്റ്ററിന്റെ മൂന്നാമത്തെ ലുക്ക് പുറത്തിറങ്ങി, വിജയും വിജയ് സേതുപതിയും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബോക്സ് ഓഫീസിൽ വലിയ വിജയമായി തീർന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിൽ രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെറീമിയ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisements

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയിയുടെ 64ാമത് ചിത്രമാണിത്.
ചിത്രത്തിൽ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത് എന്നാണ് സൂചന. ഡൽഹി, കർണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Advertisement