ഇതുവരേയും ഡിവോഴ്‌സ് കഴിഞ്ഞിട്ടില്ല, ഇപ്പോഴും പീ ഡ നം തുടരുകയാണ്: ചന്ദ്ര ലക്ഷ്മൺ വെളിപ്പെടുത്തിയത് കേട്ടോ

19097

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിതരായ താര ദമ്പതികൾ ആണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിൽ ഒന്നിച്ച് അഭിനയിച്ച് കൊണ്ടിരിക്കെ അടുത്തിടെയാണ് ഇവർ പ്രണയിച്ച് വിവാഹിതർ ആയത്.

മലയാളം സിനിമാ സീരിയൽ രംഗത്ത് ഒരുകാലത്ത് മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണൻ.
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മൺ. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ ഒരുക്കിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Advertisements

ബിഗ്സ്‌ക്രീനിൽ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയൽ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി.

Also Read
തന്റെ സിനിമയിലേക്ക് ജയം രവി ചക്കിയെ വിളിച്ചിരുന്നു, ഉടൻ തന്നെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകും: മാളവികയെ കുറിച്ച് ജയറാം

അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ഇന്നും മിഴിവോടെ ആളുകളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു താരം.മിനി സ്‌ക്രീനിൽ കൂടുതൽ വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം തിളങ്ങിയത്.

പിന്നീട് അഭിനയത്തിൽ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോൾ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മൺ.

ഇപ്പോൾ മലയാളികൾക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പരിചിതരും പ്രിയപ്പെട്ടവരുമാണ് ചന്ദ്രയും ടോഷും. ഇരുവരുടേയും വിവാഹമൊക്കെ സോഷ്യൽ മീഡിയയും ആരാധകരുമൊക്കെ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. മലയാള ടെലിവിഷൻ ലോകം ഏറെ ആഘോഷിച്ച വിവാഹങ്ങളിലൊന്നാണ് ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും.

സോഷ്യൽ മീഡിയയിൽ സജീവമായ ടോഷും ചന്ദ്രയും തങ്ങളുടെ സ്വകാര്യ ജീവിത്തിലെ വിശേഷങ്ങൾ എല്ലാം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും ആൺകുഞ്ഞ് ജനിച്ചത്. സോഷ്യൽമീഡിയ വഴി ടോഷ് ക്രിസ്റ്റി കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണൻ.

Also Read
ആദ്യം സെ ക് സ് ചാറ്റ് നടത്തി സുഖിപ്പിച്ചു, ചാറ്റിന് ഒടുവിൽ ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചു വരുത്തി: കഷായം കുടിപ്പിച്ചത് സെ ക് സി നിടെ തളരാതിരിക്കാൻ, ഞെട്ടിക്കുന്ന കുറ്റപത്രം

ഈ പരിപാടിയിൽ വച്ച് തന്നെക്കുറിച്ച് പ്രചരിക്കപ്പെട്ട വ്യാജ വാർത്തയെക്കുറിച്ച് ചന്ദ്ര ലക്ഷ്മൺ സംസാരിച്ചിരുന്നു. ചന്ദ്ര വിവാഹം കഴിച്ചു അമേരിക്കയിലേക്ക് പോയി എന്നാണല്ലോ ഒരിടയ്ക്ക് വാർത്തകൾ വന്നതെന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ സൂചിപ്പിക്കുക ആയിരുന്നു. എന്നാൽ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് വെറുതെ പോയെന്ന് മാത്രമല്ല ഭർത്താവ് എന്നെ അവിടെ പീ ഡി പ്പി ക്കു ക യാ ണെന്ന് വരെ പ്രചരണം ഉണ്ടായി എന്നാണ് ചന്ദ്ര ലക്ഷ്മൺ മറുപടി പറഞ്ഞത്.

അതേസമയം ഇതിന് മുമ്പും തന്റെ വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തകളെക്കുറിച്ച് ചന്ദ്ര സംസാരിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നും താൻ മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് തന്നെ കെട്ടിച്ചുവെന്നും അമേരിക്കയിൽ സെറ്റിൽ ചെയ്യിപ്പിച്ചുവെന്നും താരം പറയുന്നു.

ഭർത്താവ് ഭയങ്കരമായിട്ട് പീ ഡി പ്പി ക്കു കയാണ്, അത് കാരണം താൻ സീരിയൽ വിട്ടു എന്നതായിരുന്നു പ്രചാരണം. അത്തരത്തിലുള്ള വിമർശനമൊന്നും താൻ ഗൗനിക്കാറില്ല. ഇതുവരേയും ഡിവോഴ്‌സ് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പീ ഡ നം തുടരുകയാണെന്നും ചന്ദ്ര മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2021 ലാണ് താൻ ടോഷുമായി പ്രണയത്തിലാണെന്ന കാര്യം ചന്ദ്ര ലക്ഷ്മൺ വെളിപ്പെടുത്തുന്നത്. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഇതേ വർഷം തന്നെ കല്യാണം ഉണ്ടാവുമെന്നും താരങ്ങൾ തുറന്ന് പറഞ്ഞത്. ഒടുവിൽ 2021 നവംബർ പത്തിന് താരങ്ങൾ വിവാഹിതരായി.

ഇന്റർകാസ്റ്റ് വിവാഹമാണെങ്കിലും രണ്ടാളുടെയും വീട്ടുകാരുടെ പൂർണസമ്മതം വിവാഹത്തിന് ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും താരങ്ങളാണ് ചന്ദ്രയും ടോഷും.

Also Read
മോഹൻലാലിന് ഒപ്പമുള്ളത് മറക്കാനാവാത്ത അനുഭവം, മമ്മൂട്ടിയെ എനിക്ക് പേടിയായിരുന്നു: മധുബാല പറയുന്നു

Advertisement