ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ ഹണിമൂൺ ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റയും; കൈയ്യടിയുമായി ആരാധകർ

82

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഒരു കാലത്ത് സിനിമകളിലും തിളങ്ങി നിന്ന താരമാണ് ചന്ദ്ര ലക്ഷമൺ. സീരിയൻ നടനായി എത്തി ആരാധകർക്ക് ഏറെ സുപരിചിതനായ താരമാ് ടോഷ് ക്രിസ്റ്റി.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സൂപ്പർഹിറ്റ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഇരുവരുമാണ്. സീരിയൽ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ താരങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞ നവംബറിൽ വിവാഹിതരാവുകയായിരുന്നു.

Advertisements

വിവാഹശേഷം സീരിയലിലേക്ക് തിരിച്ച് വന്ന ഇരുവരും ഇപ്പോൾ ഹണിമൂൺ ആഘോഷങ്ങളിലാണ്. ചന്ദ്രയുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ടോഷ് യൂട്യൂബ് ചാനലിൽ സജീവമാവുന്നത്. ലൊക്കേഷൻ കാഴ്ചകളും പിറന്നാൾ ആഘോഷവും തുടങ്ങി ഇപ്പോൾ ഹണിമൂണിന് പോയ വീഡിയോ അടക്കം താരങ്ങൾ ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ആലപ്പുഴയാണ് ടോഷും ചന്ദ്രയും ഹണിമൂണിന് വേണ്ടി തിരഞ്ഞെടുത്തത്. കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങും പാടത്ത് കൂടിയുള്ള യാത്രയുമൊക്കെ താരങ്ങൾ കാണിച്ചിരുന്നു. പാടത്ത് കൂടിയും വരമ്പിലൂടെയും തോടിന് നടുവിലെ പോസ്റ്റ് പാലത്തിലൂടെയുമൊക്കെയാണ് താരങ്ങൾ നടന്ന് നീങ്ങുന്നത്. പാടത്തിന്റെ നടുവിലെത്തിയതോടെ നിന്നെ എടുത്ത് പൊക്കട്ടേ എന്ന് പറഞ്ഞ് ടോഷ് ചന്ദ്രയെ കൈയ്യിൽ പൊക്കി എടുത്തിരുന്നു.

Also Read
മലയാളത്തിലെ ‘രണ്ടര’ നടന്മാർ എന്നോട് അങ്ങനെ ചെയ്തിട്ടുണ്ട്, വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്, വാക്കുകൾ വൈറൽ

ഇവിടുന്ന് വീഴുകയാണെങ്കിൽ കാണാൻ നല്ല രസമായിരിക്കുമെന്ന് പറഞ്ഞാണ് താരം ചന്ദ്രയെ കൈയ്യിൽ എടുക്കുന്നത്. ശേഷം ഇരുവരും വഞ്ചി തുഴഞ്ഞും കായയിലൂടെയുള്ള യാത്ര ആസ്വദിച്ചു. തെങ്ങിൻ കള്ളും കിടിലൻ ഭക്ഷണവുമൊക്കെയായി അവധിക്കാലം മനോഹരമാക്കാൻ താരങ്ങൾക്ക് സാധിച്ചിരുന്നു. ഇടയ്ക്ക് ടോഷിന്റെ പാട്ടുകളും ഉണ്ടായിരുന്നു.

എന്തായാലും ഇരുവരും വളരെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ തന്നെ അഭിമാനം തോന്നുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്ത് സന്തോഷം ആണ് നിങ്ങളുടെ സംസാരം കേൾക്കാനും കാണാനും. ടോഷ് നന്നായിട്ടു പാടുന്നുണ്ട്. അതേസമയം രണ്ട് പേരും കുഞ്ഞു കുട്ടികളെ പോലെയുണ്ട്. കേരളത്തിന്റെ ഭംഗി അതുപോലെ ഒപ്പിയെടുക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചുവെന്നാണ് ഒരു ആരാധിക പറയുന്നത്.

എന്ത് ഭംഗി ആണ് നമ്മുടെ കേരളം. പച്ചപ്പ് നിറഞ്ഞ പാടം. കായൽ, തോണി, ഭക്ഷണം, ആഹാ എല്ലാം കൊണ്ടും മനസ് നിറഞ്ഞ കാഴ്ചകൾ. ആ നായകുട്ടനും ഒത്തിരി ഇഷ്ടമായി. ഈ സ്നേഹം എന്നും ഇതുപോലെ നിൽക്കട്ടെ. എന്നും ആരാധകർ പറയുന്നു. സ്വന്തം സുജാതയിലെ നായികയായ സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചന്ദ്ര ലക്ഷ്മൺ ആണ്.

Also Read
മിന്നൽ മുരളിയ്ക്ക് ശേഷം ചില സിനിമകളിൽ നിന്നും വിളി വന്നിരുന്നു, തത്കാലം കുറച്ച് നാളത്തേക്ക് സീരിയൽ വേണ്ടെന്ന തീരുമാനത്തിലാണ് : ഷെല്ലി

ആദം ജോൺ എന്ന നായക കഥാപാത്രത്തിലൂടെ ടോഷും സീരിയലിന്റെ ഭാഗമായി. സീരിയലിൽ ആദവും സുജാതയും വിവാഹം കഴിച്ചേക്കും എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് കഥ മാറുകയായിരുന്നു. ആ സമയത്ത് തന്നെ താരങ്ങൾ യഥാർഥ ജീവിതത്തിൽ വിവാഹിതരായി. ഇന്റർകാസ്റ്റ് വിവാഹം ആയിരുന്നെങ്കിലും വീട്ടുകാരുടെ പൂർണ സമ്മതം ഉണ്ടായിരുന്നതായിട്ടാണ് ഇരുവരും പറഞ്ഞത്.

Advertisement