ദുൽഖർ സൽമാന്റെ കുറുപ്പിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞത് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

422

മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങി വൻവിജയം നേടിയ ചിത്രമാണ് കുറുപ്പ്. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു കുറുപ്പും സംവിധാനം ചെയ്തത്.

ഇപ്പോഴിതാ തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം ദളപതി വിജയ്.
കുറുപ്പ് റിലീസ് ആയ സമയത്ത്, സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ടല്ലോ എന്ന് വിജയ് ചോദിച്ചിരുന്നതായി നടൻ ഷൈൻ ടോം ചാക്കോയാണ് വെളിപ്പെടുത്തിയത്.

Advertisements

Also Read
പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് റേയ്ജൻ ; ഉടനെ വിവാഹം കാണുമെന്ന് ഹരിത : പ്രേക്ഷകർ ഏറ്റെടുത്ത് താരങ്ങളുടെ അഭിമുഖം

കുറുപ്പ് ഇറങ്ങിയപ്പോൾ എങ്ങനെയുണ്ടെന്ന് വിജയ് ചോദിച്ചുവെന്നും നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു എന്നും ഷൈൻ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. കുറുപ്പ് ഇറങ്ങിയപ്പോൾ എങ്ങനെയുണ്ടെന്ന് വിജയ് ചോദിച്ചു. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു.

വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. എന്റെ അച്ഛനും അമ്മയുമൊക്കെ കാണാൻ വന്നിരുന്നു എന്നും ഷൈൻ പറഞ്ഞു. വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിൽ ഷൈൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

അതേസമയം, കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ അടച്ചിട്ട തിയേറ്ററുകൾ തുറന്ന ശേഷം തിയേറ്ററിൽ റിലീസ് ആയ ആദ്യ സിനിമയാണ് കുറുപ്പ്. ഏറെ കാലത്തിന് ശേഷം മലയാളികൾ തിയേറ്ററുകളിൽ ആഘോഷമാക്കിയ ‘കുറുപ്പ്’ മലയാള സിനിമയിലെ ആദ്യദിന കളക്ഷൻ റെക്കോർഡും മറ്റ് റെക്കോർഡുകളും തകർത്തിരുന്നു. ചിത്രം 75 കോടി ക്ലബിൽ കയറിയ വിവരം നിർമ്മാതാവ് തന്നെയാണ് പുറത്തുവിട്ടത്.

Also Read
മമ്മൂക്കയെ നമ്മൾ അടുത്തറിയും തോറും ഇഷ്ടപ്പെട്ട് കൊണ്ടോയിരിക്കും, അത് അദ്ദേഹത്തിന്റെ പെർഫോമൻസിലൂടെയല്ല, മമ്മൂട്ടി എന്ന വ്യക്തിയിലൂടെ : ഷൈൻ ടോം ചാക്കോ

Advertisement