പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് റേയ്ജൻ ; ഉടനെ വിവാഹം കാണുമെന്ന് ഹരിത : പ്രേക്ഷകർ ഏറ്റെടുത്ത് താരങ്ങളുടെ അഭിമുഖം

17494

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഹരിത ജി നായരും റോയ്ജനും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് ഹരിത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഉണ്ണിമായ എന്ന പരമ്പരയിലൂടയൊണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോൾ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾകലമാനിലാണ് അഭിനയിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.റേയ്ജനാണ് നായകനായി എത്തുന്നത്. രാഹുൽ കീർത്തി ജോഡി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഹരിതയുടേയും റോയ്ജന്റേയും അഭിമുഖമാണ്. നടൻ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം നൽകിയത്. ഹരിതയുടെ വിവാഹത്തെ കുറിച്ചും ആനന്ദ് ചോദിക്കുന്നുണ്ട്. പ്രണയം ഒന്നും ഇല്ലെന്നും എന്നാൽ ഉടനെ വിവാഹം കാണുമെന്നും ഹരിത പറയുന്നത്.

Advertisements

ALSO READ

ചില ഫോൺ കോൾസ് വന്നാൽ പിന്നെ എന്ത് സ്ഥലം എന്ത് ചുറ്റുവട്ടം? നിന്ന് സൊള്ളിക്കോളുമെന്ന് റനീഷ : ആരാണ് ഫോണിലെന്ന് ആരാധകർ : വൈറൽ ചിത്രങ്ങൾ

വീട്ടിൽ നല്ല പ്രഷർ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.”ചേട്ടന്റെയും, തന്നെക്കാൾ ഇളയ കസിൻ സിസ്റ്റേഴ്‌സിന്റെയും എല്ലാം കല്യാണം കഴിഞ്ഞു. ഇനി കുടുംബത്തിൽ കെട്ടാൻ ബാക്കിയുള്ള ഒരേ ഒരാൾ ഹരിത മാത്രമാണുളളതെന്ന് നടിയെ ട്രോളി കൊണ്ട് റേയ്ജാൻ പറഞ്ഞു. നടനും ഹരിതയോടൊപ്പം അഭിമുഖത്തിൽ എത്തിയിരുന്നു.”വീട്ടിൽ നിന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഭയങ്കര പ്രഷർ ഉണ്ട്. മിക്കവാറും അടുത്ത് തന്നെ പിടിച്ച് കെട്ടിക്കും എന്നാണ് ഹരിതയും പറയുന്നുണ്ട്.

റേയ്ജനും തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്. താൻ പ്രണയത്തിലാണെന്ന് നടൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്. സുഹൃത്താണ് പ്രണയിനിയെന്നും പേര് വെളിപ്പെടുത്താതെ പറയുന്നു. എന്നാൽ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു. പ്രണയകഥയും താരം റേയ്ജാൻ പറയുന്നുണ്ട്. സഹോദരനും സഹോദരിയും ആണ് നടന് ഉള്ളത്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടുണ്ട്. താരങ്ങളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ.

 

റെബേക്ക സന്തോഷിന്റെ വിവാഹത്തിന് പൂളിൽ വീണ സംഭവത്തെ കുറിച്ചും നടി പറയുന്നുണ്ട്. ഹരിത പൂളിൽ വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമർശനങ്ങൾ തലപൊക്കിയിരുന്നു. ഇപ്പോഴിതാ അന്ന് നടന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. റെബേക്കയും ഹരിതയും അടുത്ത സുഹൃത്തുക്കളാണ്.

കസ്തൂരിമാൻ എന്ന സീരിയൽ മുതലുള്ള ബന്ധമാണ് ഹരിതയും റെബേക്ക സന്തോഷും തമ്മിൽ. ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത കൂട്ടുകാരികൾ. റെബേക്കയുടെ കല്യാണ ആഘോഷം തുടങ്ങിയത് മുതൽ എല്ലാവരും പോകുന്നത് വരെയും ഹരിതയും മറ്റ് അടുത്ത സുഹൃത്തുക്കളും കൂടെ തന്നെ ഉണ്ടായിരുന്നു. അത്രയും അടുത്ത മിത്രങ്ങൾ ആയത് കാരണമാണ് അന്ന് ആ സംഭവം നടന്നത്.

അന്ന് എന്നെ പൂളിലേക്ക് തള്ളിയിടണം എന്ന് അവർ നേരത്തെ പ്ലാൻ ചെയ്തിരുന്നു. എന്നോട് പറഞ്ഞത്. പൂളിലേക്ക് വീഴുന്നത് പോലയുള്ള കുറച്ച് ഫോട്ടോസ് എടുക്കാം എന്നാണ്. അതുകൊണ്ട് ഫോൺ എല്ലാം ഞാൻ അടുത്തുള്ള ആളെ ഏൽപ്പിച്ചിരുന്നു. എന്നാൽ പോസ് കൊടുക്കുന്നതിന് മുൻപേ തന്നെ എല്ലാം സംഭവിച്ചു. അവർ എന്നെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. അത് അപ്പോഴത്തെ ഒരു തമാശ മാത്രമായിരുന്നു എന്ന് ഹരിത പറയുന്നുണ്ട്.

ALSO READ

മമ്മൂക്കയെ നമ്മൾ അടുത്തറിയും തോറും ഇഷ്ടപ്പെട്ട് കൊണ്ടോയിരിക്കും, അത് അദ്ദേഹത്തിന്റെ പെർഫോമൻസിലൂടെയല്ല, മമ്മൂട്ടി എന്ന വ്യക്തിയിലൂടെ : ഷൈൻ ടോം ചാക്കോ

നല്ല പ്രതികരണാണ് ലഭിക്കുന്നത്. സീരിയലിൽ മാത്രമല്ല റിയൽ ലൈഫിലും ഇവർ മാറ്റവുമില്ലല്ലോ. രണ്ടും ഭയങ്കര പൊളിയാണെന്നാണ് ആരാധകർ പറയുന്നത്. രാഹുലിനേയും കീർത്തിയേയും ഒരുപാട് ഇഷ്ടമാണ്. സീരിയൽ മുടങ്ങാതെ കാണാറുണ്ട്, മൂന്ന് പേരുടേയും സംസാരം സൂപ്പറായിട്ടുണ്ടെന്നുമൊക്കെ ആണ് ആരാധകരുടെ അഭിപ്രായം.

 

Advertisement