അതോടെ ഞങ്ങൾ പെട്ടെന്ന് ഒളിച്ചോടകുയായിരുന്നു; വർഷങ്ങളോളം ലിവിങ് ടുഗദറായിരുന്ന താനും ലേഖയും രായ്ക്ക്‌രാമാനം വിവാഹം കഴിച്ചതിന്റെ കാരാണം വെളിപ്പെടുത്തി എംജി ശ്രീകുമാർ

6730

മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ആണ് എംജി ശ്രീകുമാർ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന് ദേശീയ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള എംജി മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമാണ്.

കരിയറിന്റെ തുടക്കകാലത്ത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ശബ്ദത്തിൽ പാടാനുള്ള കഴിവ് അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ആയിരുന്നു നേടികൊടുത്തത്. അതേ സമയം എംജി ശ്രീകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ പ്രിയപത്നി ലേഖയും മലയാളികൾക്ക് സുപരിചിതരാണ്.

Advertisement

ലാലേട്ടന്റെ ചിത്രം എന്ന സിനിമയുടെ പാട്ടുകൾ പാടിയതിന് ശേഷം ആ കാസ്റ്റുകൾ കൈമാറിയാണ് ലേഖയുമായി പ്രണയം തുടങ്ങിയതെന്ന് മുൻപ് എംജി ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു. പ്രണയം തുടങ്ങി അധികം വൈകും മുൻപ് ഇരുവരും ലിവിങ് റിലേഷനിലുമായി.

പതിനഞ്ച് വർഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും വിവാഹിതരായത്. താൻ വിവാഹിതനായെന്ന തരത്തിൽ ഒരു മാഗസിനിൽ വാർത്ത വന്നതോടെ മംഗലാപുരത്തേക്ക് ഒളിച്ചോടുകയും അവിടുന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയുമാണ് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

പറയാം നേടാം എന്ന പരിപാടിയിൽ കൊച്ചുപ്രേമനൊപ്പം സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാർ. എംജി അവതാരകനായിട്ടെത്തുന്ന പരിപാടിയിൽ പുലിവാൽ കല്യാണത്തിലെ ചോദ്യങ്ങളായിരുന്നു ഇത്തവണ കൊച്ചു പ്രേമനോട് ചോദിച്ചത്. സിനിമയിൽ ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒളിച്ചോടുന്ന സ്ഥലം ഏതാണെന്നായിരുന്നു ചോദ്യം.

മംഗലാപുരം എന്ന ഉത്തരം പറഞ്ഞ കൊച്ചുപ്രേമൻ ഒളിച്ചോടാൻ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നിതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താനും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാർ ഓർമ്മിപ്പിച്ചത്. എന്റെ ജീവിതത്തിലൊരു അനുഭവം ഉണ്ടെന്ന് പറഞ്ഞാണ് എംജി ശ്രീകുമാർ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.

ചെങ്ങന്നൂർ ഒരു പിഴിച്ചിൽ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താൻ വിവാഹം കഴിച്ചിട്ടില്ല. ലിവിങ് ടുഗദർ ആയിരുന്നു. ആ സമയത്താണ് ദിലീപും മണാർക്കാട് ബേബിയും വനിതയുടെ പ്രധാന ആൾക്കാർ ആണ് കാണാൻ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കിൽ നിങ്ങളുടെ ഫോട്ടോ കവർ പേജായി കൊടുക്കാമെന്ന് അവർ പറഞ്ഞു.

നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ. അപ്പോൾ ഞാൻ ചോദിച്ചു എന്റെയാണോ എന്ന്? അതേ എന്നാണ് അവർ പറഞ്ഞതും. ആരുടെ ആയാലും ഫോട്ടോ ഇടാമെന്ന്. അന്നത്തെ ആ പ്രായം വെച്ച് ഓക്കെ പറഞ്ഞു. അങ്ങനെ ഇന്റർവ്യൂ എടുത്തപ്പോൾ വിശാലമായി ചോദിക്കാൻ തുടങ്ങി. ഞങ്ങൾ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു.

മാർട്ടിൻ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു. അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിൻ ഇറങ്ങിയത്. അതിന്റെ തലക്കെട്ട് എംജി ശ്രീകുമാർ വിവാഹിതനായി എന്ന്. ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോയും അതിലുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ എങ്ങോട്ട് ഒളിച്ചോടും എന്നുള്ളതായി പ്രശ്നം.

വീട്ടിലോട്ട് പോവാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് കാറിൽ നേരെമൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റർ ചെയ്തു. പിന്നെ നാട്ടിൽ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാർ പറയുന്നു.

Advertisement