നാണയം മോഷ്ടിച്ച് തന്റെ ഡ്രസ്സിനുള്ളിൽ ഇട്ട റിതുവിനെ കളളിയെന്ന് വിളിച്ച് സായി, നിന്റെ വീട്ടിലുളളവരെ പോയി വിളിക്കെന്ന് റിതു

58

സംഭവബഹുലമായ വിഷയങ്ങളുമായി ഏഷ്യാനെറ്റിൽ മുന്നേറികൊണ്ടിരിക്കുന്ന മിനിസ്ര്കീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ മൂന്നിന്റെ എഴുപ്പത്തി മൂന്നാം എപ്പിസോഡിൽ പുതിയ വീക്ക്‌ലി ടാസ്‌ക്കായ നാണയപ്പെരുമ ആരംഭിച്ചിരുന്നു. ഈ ടാസ്‌ക്കിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൽസരാർത്ഥികളുടെ ലക്ഷ്വറി പോയിന്റ് നിർണയിക്കപ്പെടുക.

പല ഘട്ടങ്ങളിലായിട്ടാണ് ടാസ്‌ക്ക് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ഗാർഡൻ ഏരിയയിലേക്ക് രണ്ട് റൗണ്ടുകളിലായി വ്യത്യസ്തമായ പോയിന്റുകളുളള കുറച്ച് നാണയങ്ങൾ ഏറിയും. ടാസ്‌ക്ക് ബസർ കേൾക്കുന്ന സമയത്ത് അവിടെ വന്ന് ആ നാണയങ്ങൾ ശേഖരിക്കുക എന്നതാണ് ടാസ്‌ക്ക്. ഏത് മാർഗത്തിലൂടെയും മൽസര ബുദ്ധിയോടെ പരമാവധി നാണയങ്ങൾ ശേഖരിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു.

Advertisements

ടാസ്‌കിന്റെ അവസാനം ഓരോരുത്തരായി പേര് വിളിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൺഫെഷൻ റൂമിലേക്ക് വന്ന് ഏത്ര നാണയങ്ങൾ ശേഖരിച്ചു എന്ന് ബിഗ് ബോസിനെ അറിയിക്കണം. കൂടാതെ സ്വരൂപിച്ച് നാണയങ്ങൾ സൂക്ഷിച്ച് വെക്കുകയും മോഷണം പോവാതിരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

ഇതേ തുടർന്ന് വാശിയോടെ തന്നെ എല്ലാവരും പങ്കെടുത്ത ടാസ്‌ക്കിൽ അഡോണിയാണ് എറ്റവും കൂടുതൽ നാണയങ്ങൾ ശേഖരിച്ചത്. അഡോണിക്ക് പിന്നിലായി അനൂപും, റംസാനും നാണയ ശേഖരത്തിൽ മുന്നിലെത്തി. അതേസമയം നാണയപെരുമ ടാസ്‌ക്കിനിടെ റിതു മന്ത്രയും അനൂപും തമ്മിൽ ചെറിയ തർക്കമുണ്ടായിരുന്നു.

അനൂപ് കിടക്കാൻ പോവുന്ന സമയത്ത് അനൂപ് കാണാതെ ഇരുപത് പോയിന്റുളള ഒരു നാണയം റിതു മോഷ്ടിക്കുകയായിരുന്നു. ഇത് തന്റെ ഡ്രസിനുളളിൽ റിതു വെച്ചു. തുടർന്ന് നാണയം തിരിച്ചുതരാൻ അനൂപ് ആവശ്യപ്പെട്ടെങ്കിലും റിതു അതിന് തയ്യാറായില്ല. എന്നെ തളളിയിട്ടുവെന്നും എന്റെ കോയിനാണ് ഇതെന്നും പറഞ്ഞാണ് അനൂപിന്റെ നാണയം റിതു എടുത്തത്.

തുടർന്ന് ഇവരുടെ എടുത്തേക്ക് സായി വിഷ്ണു എത്തിയിരുന്നു. സായി എത്തിയതോടെ നടന്ന കാര്യം എന്താണെന്ന് അനൂപ് പറഞ്ഞു. പിന്നാലെ എടുത്തത് തെറ്റാണെന്ന് സായി റിതുവിനോട് പറഞ്ഞു. റിതു അത് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം അത് മോശം കാര്യമാണ്. എനിക്ക് മോഷ്ടിക്കുന്നത് ഇഷ്ടമല്ലെന്നും സായി പറഞ്ഞു. എന്നാൽ ഞാൻ മോഷ്ടിച്ചതല്ലെന്നായിരുന്നു റിതുവിന്റെ മറുപടി.

മോഷ്ടിച്ചോ? ഞാൻ നിന്റെ മുന്നിൽ നിന്നല്ലെ എടുത്തതെന്ന് അനൂപിനോട് റിതു ചോദിച്ചു. എന്റെ സമ്മതമില്ലാതെയാണ് നീ എടുത്തതെന്ന് അനൂപ് പറഞ്ഞു. റിതു ചെയ്തത് മോഷണം തന്നെയാണെന്ന കാര്യത്തിൽ സായി ഉറച്ചുനിന്നു. റിതു മോഷണത്തെ ന്യായീകരിക്കരുതെന്ന് സായി പറഞ്ഞു. എന്നാൽ മോഷണം ഒരാൾ പോയികഴിഞ്ഞിട്ട് എടുക്കുന്നതാണെന്ന് റിതു പറഞ്ഞു.

അവന്റെ അനുവാദം ഇല്ലാതെ എടുക്കുന്നത് മോഷണം തന്നെയാണെന്ന് സായി മറുപടി നൽകി. വെറുതെ ചുമ്മാ ന്യായീകരിക്കരുത്. തുടർന്ന് ഇരുവരും തമ്മിലുളള സംസാരം വാക്കേറ്റത്തിലേക്ക് നീങ്ങി. നിനക്ക് അറിയാത്ത കാര്യം നീ സംസാരിക്കാൻ നിൽക്കരുതെന്ന് സായിയോട് റിതു പറഞ്ഞു.

തുടർന്ന് എന്നോട് അനൂപ് പറഞ്ഞതനുസരിച്ചാണ് ഞാൻ സംസാരിച്ചതെന്ന് സായി പറഞ്ഞു. തുടർന്ന് കളളിയെന്ന് സായി വിളിച്ചപ്പോൾ അത് നിന്റെ വീട്ടിലുളളവരെ പോയി വിളിക്കെന്ന് റിതു പറഞ്ഞു. എന്നെ നീ വിളിക്കേണ്ട. എന്നെ വിളിക്കാൻ നീ ആളല്ല. നിനക്ക് അറിയണ കാര്യത്തിൽ നീ സംസാരിക്ക്, റിതു പറഞ്ഞു. തുടർന്ന് അനൂപിന് കോയിൻ മടക്കിനൽകിയ ശേഷമാണ് റിതു അവിടെ നിന്നും പോയത്.

Advertisement