‘എന്റെ’ സ്വന്തം അക്ഷയ്; അനുപമ പരമേശ്വരൻ പങ്ക് വെച്ച ചിത്രങ്ങൾ വൈറലാവുന്നു

130

അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ഈ ഒരൊറ്റ സിനിമയോട് കൂടി തന്നെ മലയാളി മനസുകളിൽ ഈ ചുരുളൻ മുടിക്കാരി ചേക്കേറുകയായിരുന്നു.

പ്രേമത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സിനിമകളിലും വേഷമിട്ടിട്ടുള്ള അനുപമ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പ്രേമത്തിന് ശേഷം മലയാളത്തിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കാതെ വന്നതോടെ അനുപമ തെന്നിന്ത്യൻ സിനിമകളുടെ ഭാഗമാകുകയായിരുന്നു.

Advertisements

അതേ സമയം ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങളിൽ അനുപമ പിന്നീട് വേഷമിട്ടെങ്കിലും ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുരുന്നില്ല. പിന്നീട് മണിയറയിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായക ആയി എത്തിയ അനുപമ ആ സിനിമയിലും വേഷമിട്ടിരുന്നു.

ദുൽഖർ സൽമാൻ നിർമ്മിച്ച ഈ സിനിമ ഒടിടി റിലീസ് ആയാണ് പുറത്തു വന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം കൂടിയാണ് അനുപമ. സിനിമാ വിശേഷങ്ങൾക്കൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കാറുള്ള അനുപമയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രിതകരണങ്ങൾ ആണ് ലഭിക്കാറുള്ളത്.

ഇപ്പോഴതി അനുപമ പരമേശ്വരൻ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരൻ അക്ഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. എന്റെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അനുപമയുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ അനുപമ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിച്ചത്.

ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആയിരുന്നു നായകൻ. തള്ളി പോകാതെ എന്ന തമിഴ് സിനിമയാണ് അനുപമ പരമേശ്വരന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. തെലുങ്കിൽ 18 പേജസ് എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ ഇപോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതേ സമയം പ്രേമത്തിന് ശേഷം വിമർശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് മുൻപ് അനുപമ പറഞ്ഞിരുന്നു. ജാഡ, അഹങ്കാരി എന്നീ ട്രോളുകൾ വിഷമിപ്പിച്ചതിനാലാണ് മലയാളത്തിൽ നിന്ന് വിട്ടു നിന്നതെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.

എനിക്ക് അഭിനയമില്ല, പൊങ്ങച്ചം മാത്രമേയുള്ളൂ എന്നുമൊക്കെ ചിലർ പറഞ്ഞിരുന്നു. ഞാൻ കുറച്ച് നേരം മാത്രമേ സ്‌ക്രീനിലുള്ളൂ അത് തന്നെയായിരുന്നു പരിഹാസങ്ങൾക്ക് കാരണമായി തീർന്നത്. ഞാൻ അഭിമുഖങ്ങൾ നൽകിയത് എന്റെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നുവെന്ന് പലരും പറഞ്ഞു. പ്രേമം ഒരു വലിയ അനുഗ്രഹമായിരുന്നു.

അനുപമയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് മേരി എന്ന കഥാപാത്രത്തിലൂടെയാണ്. അതുകൊണ്ടണ് വീടിനു പ്രേമം എന്ന് പേരിട്ടത്. പ്രേമത്തിന് ശേഷം ഞാൻ വ്യത്യസ്തഭാഷകളിലായി പതിമൂന്നോളം ചിത്രങ്ങൾ ചെയ്തുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.

Advertisement