എന്ത് കാണിച്ചാലും ആളുകൾ കുറ്റം പറയുന്നു, എന്നാൽ രഹസ്യമായി മനസ്സിൽ കൊണ്ട് നടക്കും: തുറന്നു പറഞ്ഞ് വിദ്യാ ബാലൻ

476

മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യ ബാലൻ. ശക്തമായ കഥാപാത്രങ്ങളാണ് വിദ്യ ബാലനെ ബോളിവുഡിൽ തേടി എത്താറ്. മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ചക്രം എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു വെങ്കിലും ആ ചിത്രം പാതിവഴിക്ക് മുടങ്ങിയിരുന്നു. പിന്നീട് ഉറുമി അടക്കം ഒന്നു രണ്ട് ചിത്രങ്ങളിൽ നടി മലയാളത്തിൽ മുഖം കാണിച്ചിരുന്നു.

Advertisements

അതേ സമയം തെന്നിന്ത്യൻ താരസുന്ദരി സിൽക്ക് സ്മിതയുടെ ജീവിതം സിനിമ ആക്കിയപ്പോൾ കേന്ദ്രകഥാപാത്രമായ സിൽക്കിനെ അവതരിപ്പിച്ചത് വിദ്യ ബാലൻ ആയിരുന്നു. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിന് വിദ്യാബാലന് ദേശിയ അവാർഡ് ലഭിച്ചിരുന്നു.

Also Read
അമ്മയുടെ മരണം തളര്‍ത്തി, ബിഗ് ബോസിലേക്ക് വന്നതിന് കാരണം അമ്മ, എന്റെ പടം കണാണം എന്ന ആഗ്രഹം സാധിക്കാതെയാണ് വിട്ട് പോയത്, വേദനയോടെ സാഗര്‍ പറയുന്നു

ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും സംഘർഷങ്ങളെ കുറിച്ചും വിദ്യാ ബാലൻ നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തിന് സിനിമാ നടിമാരോടുള്ള കാഴ്ചപ്പാടിനെ കുറിച്ചും താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഒരു നടിയുടെ ജീവിതം എത്രത്തോളം സങ്കീർണമാണെന്ന് ഡേർട്ടി പിക്ചർ എന്ന സിനിമ കണ്ടവർക്ക് മനസിലാകും. സിൽക്ക് സ്മിത ഫാൻ അല്ലാത്ത താൻ പോലും അവരുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ ശൈലിയാണ് അവർക്കുള്ളത്.

സിനിമയിൽ അഭിനയിക്കുമ്പോൾ താൻ സ്മിതയായി മാറുകയായിരുന്നു. സ്മിതയുടെ അന്ത്യ രംഗം ചിത്രികരിക്കുമ്പോൾ എത്രത്തോളം സഹിച്ചാണ് സ്മിത ജീവിച്ചത് എന്ന് ഓർത്തുപോയി. അന്ന് മാനസികമായി ആകെ തളർന്നു, ശ്വാസം മുട്ടലും പനിയുമായി ഹോസ്പിറ്റലൈസ്ഡ് ആയി.

സിനിമ കണ്ട് രസിക്കുന്ന പ്രേക്ഷകർക്ക് അതിലഭിനയിക്കുന്ന നായികമാരെ വലിയ മതിപ്പില്ല. എന്ത് കണ്ടാലും കുറ്റം പറയുന്ന ആൾക്കാരാണ് ചുറ്റിലും ഉള്ളത്. എന്നാൽ രഹസ്യമായി അവരെ മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് കൂടുതലും എന്ന് വിദ്യ പറയുന്നു.

Also Read
അവിടെ ഒരുപാട് നല്ല കാര്യങ്ങൾ ശരിക്കും നടക്കുന്നുണ്ട്, ഒന്ന് രണ്ട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും, മനുഷ്യരല്ലേ എല്ലാം: കൃപാസനത്തെ കുറിച്ച് വീണ്ടും ധന്യാ മേരി വർഗീസ്

Advertisement