നാൽപതിന്റെ നിറവിൽ നടി മീന, കിടിലൻ വീഡിയോ പങ്കുവെച്ച് നടി, ആശംസകളുമായി സഹ താരങ്ങളും ആരാധകരും

190

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം തിളങ്ങി നിൽക്കുകയാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്.

മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഗ്ലാമർ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. മീന തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയർ ചെയ്തിടടുണ്ട്.

Advertisements

അതേ സമയം നായികമാർക്ക് സിനിമാ ഇൻഡസ്ട്രിയിൽ കൂടുതൽ നാൾ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞവർക്ക് നടുവിലൂടെയാണ് മീന തന്റെ ഈ നാൽപതുവർഷം പൂർത്തിയാക്കിയിരിക്കുന്നത്.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും തിളങ്ങി നിന്ന മീന 1981ൽ ബാല താരമായിട്ടാണ് സിനിമയിൽ എത്തിയത്.

എന്നാൽ ഏറെ രസകരമായ കാര്യം അതേ ചിത്രത്തിലെ നായകന്മാർക്കൊപ്പം പിന്നീട് മീന നായികയായി അഭിനയിച്ചിരുന്നു എന്നതാണ്. ഇത്രയും കാലം സിനിമയിൽ നിലനിൽക്കാനും മനോഹരമായ കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചതും എന്റെ സംവിധായകരും നിർമ്മാതാക്കളും സഹതാരങ്ങളും ആരാധകരായ നിങ്ങളോരോരുത്തരും ആണെന്ന് മീന പറയുന്നു.

നാൽപത് വർഷമായി നൽകിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും സമൂഹ മാധ്യമം വഴി നന്ദി അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ. അതേ സമയ മലയാളത്തിൽ മോഹൻലാലിന്റെ നായകയായി മീന നിരവധി സിനിമകൾ അവർ ചെയ്തിരുന്നു. അവയെല്ലാം സൂപ്പർ ഹിറ്റുകളും ആയിരുന്നു. ദൃശ്യം 2 എന്ന ക്ലാസ്സിക് ത്രില്ലർ മൂവിയിലാണ് മോഹമൻലാലിന് ഒപ്പം മീന അവസാനമായി അഭിനയിച്ചത്.

മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർതാരങ്ങളായ ജയറാം, സുരേഷ് ഗോപി, തുടങ്ങിയവർക്കൊപ്പവും മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകൾ മീന ചെയ്തിരുന്നു. അതേ സമയം ചെയ്ത സിനിമകളിലൊന്നും താരം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തിരുന്നില്ല. എന്നാൽ നെഗറ്റിവ് വേഷങ്ങൾ ചെയ്യാത്തിൽ തനിക്ക് നിരാശ ഉണ്ടെന്ന് തുറന്ന് മീന തുറന്നു പറഞ്ഞിരുന്നു.

Advertisement