എന്നെ ഒരുപാട് ദ്രോ ഹിച്ചു, ഇനി ചിലപ്പോൾ ഞാനത് പുറത്ത് വിട്ടെന്ന് വരാം, ഞാനാരേയും പേടിച്ചല്ല ജീവിക്കുന്നത്: തുറന്നടിച്ച് ബ്ലസ്സിയുടെ മുൻ കാമുകി കൃഷ്ണ

259

ആരാധകരെ ആവേശം കൊള്ളിച്ച് മുന്നേറുന്ന മലയാളം ബിഗ് ബോസ് സീസൺ 4 ലെ മൽസരാർത്ഥികളിൽ ഒരാളാണ് ബ്ലസ്സി. ഷോയിലെ മറ്റൊരു മൽസരാർത്ഥിയായിരുന്നു ദിൽഷയെ പ്രണയിക്കാൻ നടക്കുന്ന ബ്ലെസ്ലിയുടെ മുൻ കാമുകിയായ യുവതി കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു.

താൻ ടോക്സിക്കാണെന്ന് ബ്ലെസ്ലി പറഞ്ഞതിനെതിരെ ആണ് കൃഷ്ണ എന്ന യുവതി രംഗത്തെത്തിയത്. ബ്ലെസ്ലിയുമായി പിരിഞ്ഞതി നെക്കുറിച്ചും ബ്ലെസ്ലിയുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചുമൊക്കെ കൃഷ്ണ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ബ്ലെസ്ലിയുടെ ആരാധകരിൽ നിന്നുമുണ്ടാകുന്ന ആക്രമണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ.

Advertisements

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോകളിലൂടെയായിരുന്നു കൃഷ്ണയുടെ പ്രതികരണം. എന്നെക്കുറിച്ചോ ബ്ലെസ്ലിയെ ക്കുറിച്ചോ ഒരു വക പോലും അറിയാത്തവരാണ് കമന്റ്സിടുന്നത്. അതുകൊണ്ട് എനിക്ക് ഉള്ളിൽ നിന്നും വിഷമമൊന്നുമില്ല. അഭിനയിക്കുന്നവർക്ക് ഫാൻസുണ്ടാകും. എനിക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ല. എന്റെ ജീവിതത്തിൽ അനുഭവിച്ച യഥാർത്ഥ കാര്യങ്ങളാണ് പറഞ്ഞത്.

അത് മനസിലാക്കുന്നവർ വളരെ കുറവായിരിക്കും. അത് നമ്മളുടെ കാലത്തിന്റെ പ്രത്യേകതയാണ്. ഞാൻ പച്ചയായ മനുഷ്യനാണ്. പ്രതികരിക്കുന്നയാളാണ്. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നെ ടോക്സിക്ക് ആണെന്ന് പറയുന്നവർ അതിനുള്ള തെളിവ് കൊണ്ട് വരണം. വെറുതെ ആരോപിക്കുന്നത് കേട്ടു നിൽക്കാനാകില്ല. എനിക്ക് നേരെ വന്ന ചോദ്യങ്ങൾക്കാണ് പരസ്യമായി പ്രതികരിച്ചത്.

Also Read
സുരേഷ് ഗോപിക്ക് ഒപ്പം ബാഹുബലിയുടെ ദേവസേന അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്; ആവേശത്തിൽ ആരാധകർ

ആളുകൾ എന്തൊക്കയെ വിവരക്കേട് പറയുന്നുണ്ട്. എന്നെ പേഴ്സണലി ബാധിച്ച് തുടങ്ങിയപ്പോഴാണ് ഞാൻ പ്രതികരിച്ചത്. അതുകൊണ്ട് യാതൊരു പ്രശ്നവും ഫീൽ ചെയ്യുന്നില്ല. എന്നെ ടോക്സിക്കെന്ന് വിളിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. നിരന്തരം ആളുകൾ ചോദിക്കാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് എന്റെ ഭാഗം പറയാൻ തീരുമാനിച്ചത്. അല്ലാതെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല പറഞ്ഞത്. എനിക്ക് ആരുടേയും ഫെയിം കണ്ട് അസൂയ തോന്നിയിട്ടല്ല.

കഴിഞ്ഞ ദിവസവും കൃഷ്ണ വീഡിയോയിലൂടെ ബ്ലെസ്ലിയ്ക്കും കമന്റുകൾക്കുമെതിരെ രംഗത്തെത്തിയിരുന്നു. ബ്ലെസ്ലിയുമായുള്ള ചാറ്റും കൃഷ്ണ പങ്കുവച്ചിരുന്നു. ഞാൻ കുറച്ച് കമന്റുകൾ വായിച്ചു. അതിനോട് പ്രതികരിക്കാനാണ് ഞാൻ വന്നത്. ഞാൻ വളരെ ട്രാൻസ്പാരന്റ് ആയ വ്യക്തിയാണ്. എനിക്ക് ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നതു കൊണ്ടും എന്റെ മനസാക്ഷി പറയണം എന്ന് പറഞ്ഞത് കൊണ്ടുമാണ് പ്രതികരിച്ചത്.

കുറച്ച് നാളുകളായി ഞാൻ എന്റെ ജോലിയുമായി മാറി ജീവിക്കുകയായിരുന്നു. അപ്പോഴാണ് ബിഗ് ബോസിൽ പഴയ കാമുകി, ടോക്സിക് എന്നൊക്കെ പറഞ്ഞ് വരുന്നത്. പലരും പറയുന്നുണ്ട് പേര് പറഞ്ഞില്ലല്ലോ എന്ന്. ടോക്സിക്ക് ആയിരുന്നോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നില്ലല്ലോ? എന്നെ അറിയുന്നവർക്ക് ഞാൻ ആണോ അല്ലയോ എന്നറിയാം. പല ക്ലൂവും കൊടുത്തിട്ടുണ്ട്. എന്നെ അറിയുന്നവർ നേരിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു കൃഷ്ണ പറഞ്ഞത്.

ഒരാൾ ബിഗ് ബോസിൽ പോയി സ്റ്റാർ ആയപ്പോൾ അയാൾ പറയുന്നത് വലിയ കാര്യം, സാധാരണക്കാർ പറഞ്ഞാൽ ഒരു വിലയുമില്ലേ? അതോ എന്തെങ്കിലും പറയണമെങ്കിൽ ബിഗ് ബോസിൽ പോണോ. ബിഗ് ബോസിൽ പോകുന്നവർ മണ്ടന്മാരല്ല. അത്യാവശ്യം ബുദ്ധിയുള്ളവരാണെന്ന്. ബ്ലെസ്ലിയുടെ പഴയ വീഡിയോ നോക്കിയാൽ അറിയാം അവൻ നല്ല ബുദ്ധിയുള്ള, പ്രതികരിക്കുന്നയാളാണ്.

Also Read
23ാം വയസ്സിൽ വിവഹ മോചിതയായി, പിന്നെ കല്യാണം കഴിക്കാൻ തോന്നിയില്ല, ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ്: പൃഥ്വിരാജിന്റെ ആദ്യ നായിക നടി ഗായത്രി രഘുറാം പറയുന്നത് കേട്ടോ

എന്നിട്ട് ആളുകൾ പറയുന്നത് അവന് അറിയാതെ പറ്റിയതല്ലേ എന്നൊക്കെയാണ്. ഞാൻ മണ്ടിയായിട്ട് അഭിനയിക്കണം എന്നാണോ പറയുന്നത്. ഒരു വ്യക്തിയെ ദ്രോ ഹി ക്കാ ൻ ഓരോന്ന് പറഞ്ഞിട്ട് എങ്ങനെയാണ് അറിയാണ്ട് പറഞ്ഞതാവുക. ഒരാൾ പറഞ്ഞത് അറിയാണ്ട് പറഞ്ഞതും വേറൊരാൾ പറഞ്ഞത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാകുന്നതും എങ്ങനെ? ഞാൻ ആരേയും കുറ്റം പറഞ്ഞിട്ടില്ല. എന്നെ ആരോപിച്ചതിന് പ്രതികരിക്കുകയാണ് ചെയ്തത്.

ആർമി ഇളകുമെന്ന് കരുതി പേടിച്ചിരിക്കണോ പലതും ഗു ണ്ടാ യി സവും പിആർ വർക്കും വച്ചാണ് നടക്കുന്നത്. അതൊരു റിയാലിറ്റി ഷോയാണ്, കണ്ട് ആരാധിക്കാം പക്ഷെ പൊട്ടന്മാരാകരുത്. സത്യങ്ങൾ ഒരുനാൾ മനസിലാക്കാം. രണ്ടു പേരുടേയും പേഴ്സണൽ ചാറ്റ് വലിച്ചിഴക്കുന്നത് മോശമാണെന്നുള്ളത് കൊണ്ട് ഞാനതിനൊന്നും മുതിർന്നിട്ടില്ല. പക്ഷെ അവരുടെ കുടുംബം ഞങ്ങൾ കാമുകി കാമുകന്മാരായിരുന്ന കാലത്തെ ചാറ്റ് സുഹൃത്തുക്കൾക്കും പിആർ വർക്കുകാർക്കും കൊടുത്ത് പ്രചരിപ്പിക്കുകയാണ്.

എന്റെ കൈയ്യിലും ബ്ലെസ്ലിയെ മോശപ്പെടുത്താൻ പറ്റുന്ന ചാറ്റുകളുണ്ട്. പക്ഷെ അത് ചെയ്തിട്ടില്ല. ഞാൻ കൊടുക്കുന്ന ബഹുമാനമാണ്. പക്ഷെ എന്നെ ഒരുപാട് ദ്രോ ഹി ച്ചു തുടങ്ങി. ഇനി ചിലപ്പോൾ ഞാനത് പുറത്ത് വിട്ടെന്ന് വരാം. ഞാനാരേയും പേടിച്ചല്ല ജീവിക്കുന്നതെന്നും എന്നും കൃഷ്ണ തുറന്നടിക്കുന്നു.

Advertisement