വിവാഹത്തിന് പിന്നാലെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അനുശ്രീയും വിഷ്ണുവും, ആശംസകളുമായി സഹ താരങ്ങളും ആരാധകരും

621

അഭിനയ രംഗത്തേക്ക് ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരമാണ് അനുശ്രീ എന്ന പ്രകൃതി. ബാലതാരമായി എത്തിയ താരം പിന്നീട് ടെലിവിഷൻ സീരിയലുകളിലും സജീവമായ അനുശ്രീമലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയകൂടിയാണ് .

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ് ബാല താരമായി അനുശ്രി എത്തിയത്. ജിത്തുമോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അനുശ്രീ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.

Advertisements

അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അതേ സമയം അടുത്തിടെ ആയിരുന്നു അനുശ്രീ വിവാഹിതയായത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി രഹസ്യാമായിട്ടാണ് വിവാഹിരായത്.വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്.

ഇപ്പോളിതാ അനുശ്രീയുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോസാണ് വൈറലാവുന്നത്. ഏറെ സർപ്രൈസുകൾ ഒരുക്കികൊണ്ടാണ് വിഷ്ണുവും സുഹൃത്തുക്കളും അനുശ്രീ യുടെ പിറന്നാൾ ആഘോഷമാക്കിയത്. ആരാധകരും സഹ സീരിയൽ താരങ്ങളും അടക്കം നിരവധി പേരാണ് അനുശ്രീക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് എത്തിയത്.

അതേ സമയം വിഷ്ണു അനുവിനെ ഒരുകുറവും വരുത്താതെയാണ് നോക്കുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. വിവാഹശേഷവും അഭിനയ രംഗത്തേക്ക് അനുശ്രീയെ പറഞ്ഞയച്ചതിന്റെ സന്തോഷവും ആരാധകർക്കുണ്ട്. അതേ സമയം രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. വീട്ടുകർ എതിർത്തതിനാലാണ് ഒളിച്ചോടി വിവാഹം കഴിച്ചതെന്ന് അനുശ്രി പിന്നീട് തുറന്നു പറഞ്ഞിരുന്നു.

Advertisement