Entertainment kerala Movies

അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി വേണ്ട, 60 കഴിഞ്ഞ സ്ത്രീകൾക്കുള്ള അസുഖമാണിത്, അടികൊടുത്ത് നന്നാക്കേണ്ട പ്രായം കഴിഞ്ഞു: നടി ജീജ സുരേന്ദ്രന് വായടപ്പൻ മറുപടിയുമായി ആദിത്യൻ

സിനിമാ സീരിയൽ താരങ്ങളായ നടൻ ആദിത്യൻ ജയന്റെയും നടി അമ്പിളി ദേവിയുടെയും വിവാഹ വിമർശനങ്ങളിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു. രണ്ടാം വിവാഹമായിരുന്നു ഇരുവരുടേയും. സോഷ്യൽമീഡിയയിൽ സജീവമായ താരങ്ങൾ കുടുംബചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യൻ. സീരിയൽ സിനിമാ നടി ജീജ സുരേന്ദ്രൻ ഒരു സീരിയലിനിടെ ആദിത്യനും അമ്പിളി ദേവിയും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു.

കൂടെ വർക്ക് ചെയ്യുന്ന എല്ലാ പെൺകുട്ടികളെയും കുറ്റം പറയലാണ് ജീജയുടെ പ്രധാന തൊഴിൽ എന്നും കുറച്ചു ദിവസം മുന്നേ വരെ നടി മേഘ്‌നയെ കുറിച്ചായിരുന്നു കുറ്റം പറച്ചിലെന്നും ജീജയ്ക്ക് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആദിത്യൻ പറയുന്നു.

നാട്ടിൽ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും,പിന്നെ അപ്പുനെ സ്നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞല്ലോ ഞാൻ അവനെ സ്നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ അതിനു അരെയും കാണിക്കേണ്ട കാര്യമില്ല, ജനിപ്പിച്ച ആളോട് ചോദിക്ക് അയാള് പോലും കുറ്റം പറയില്ല അത്ര നന്നായിട്ട ഞാൻ അവനെ സ്നേഹിക്കുന്നത്.

എന്നെ പറഞ്ഞോ എന്റെ ഭാര്യേം മക്കളെയും വിട്ടേക് പിന്നെ നിങ്ങൾക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ എവിടെയാണ് ഞാൻ അമ്പിളിയുമായി പ്രേമത്തിൽ ആയത് അ വർക്കിൽ അമ്ബിളിയും ഞാനും പ്രേമത്തിൽ അല്ലായിരുന്നു ആയിരുന്നു എങ്കിൽ എനിക്ക് എന്റെ ജീവിതത്തിൽ കഴിഞു പോയ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു.

അത് ഞാൻ അവരോടു പറയുകയോ പുറകിൽ നടക്കുകയോ ചെയ്തട്ടില്ല, സ്നേഹതൂവൽ സീരിയലിലെ ജീജ ഒഴികെ ഒരാൾ പറഞ്ഞാൽ പരസ്യമായ മാപ്പു ഞാൻ പറയും ജീജ സുരേന്ദ്രനോട് എന്നും ആദിത്യൻ പറയുന്നു.

ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ന്റെ പൂർണരൂപം

ഇനിയും തീർന്നില്ലേ ഇവരുടെ സൂക്കേട് പുതിയ ലോക്കഡോൺ വിശേഷം ജീജ സുരേന്ദ്രന്റെ അതും എന്റെ നെഞ്ചത്ത് ചവിട്ടി

എന്താ ഞാൻ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകൾക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണം അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു എങ്കിലും ചിലതു പറയാതെ ഇരിക്കാൻ വയ്യ ഈ പ്രധന അമ്മെ കുറിച്ച് കൂടെ വർക്ക് ചെയ്യുന്ന എല്ലാ പെൺകുട്ടികളെയും കുറ്റം പറയലാണ് ഇവരുടെ പ്രധാന തൊഴിൽ കുറച്ചു ദിവസം മുന്നേ വരെ നടി മേഘ്‌നേ കുറിച്ചായിരുന്നു അയ്യേ നിർത്തു ജീജ.

lock downil ഇരുന്നു depression കയറി വല്ലതും വിളിച്ചു കൂവുന്നതാണോ ആണേല് നിങ്ങളുടെ ചെറുപ്പത്തിലേ കാര്യം അങ്ങ് തുറന്നു പറയു കുറച്ചുകൂടി സുഖം കിട്ടും കാണികൾക്കു അമ്ബിളിയെ വിട്ടേക്ക് ഇനി തുടർന്നാൽ ആർക്കും നിങ്ങളെ സഹായിക്കാൻ പറ്റാത്ത സമ്മാനം ഞാൻ തരും അത്രേ ഉണ്ടേ തന്നതൊക്കെ ഉള്ളില് ഒരു 9 വർഷത്തെ സഹായങ്ങൾ .

നാട്ടിൽ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും,പിന്നെ അപ്പുനെ സ്നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞല്ലോ ഞാൻ അവനെ സ്നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ അതിനു അരെയും കാണിക്കേണ്ട കാര്യമില്ല. ജനിപ്പിച്ച ആളോട് ചോദിക് അയാള് പോലും കുറ്റം പറയില്ല അത്ര നന്നായിട്ട ഞാൻ അവനെ സ്നേഹിക്കുന്നത്, എന്നെ പറഞ്ഞോ എന്റെ ഭാര്യേം മക്കളെയും വിട്ടേക് പിന്നെ നിങ്ങൾക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ.

എവിടെയാണ് ഞാൻ അമ്പിളിയുമായി പ്രേമത്തിൽ ആയത് അ വർക്കിൽ അമ്ബിളിയും ഞാനും പ്രേമത്തിൽഅല്ലായിരുന്നു ആയിരുന്നു എങ്കിൽ എനിക്ക് എന്റെ ജീവിതത്തിൽ കഴിഞു പോയ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു അത് ഞാൻ അവരോടു പറയുകയോ പുറകിൽ നടക്കുകയോ ചെയ്തട്ടില്ല.

സ്നേഹതൂവൽ സീരിയലിലെ ജീജ ഒഴികെ ഒരാൾ പറഞ്ഞാൽ പരസ്യമായ മാപ്പു ഞാൻ പറയും ജീജ സുരേന്ദ്രനോട്, അതിന്റെ ഡയറക്ടർ ഉണ്ണി ചെറിയാൻ,സന്തോഷ് കുട്ടമത്,producer കാലടി ജയൻ ചേട്ടൻ ഇവിടെ ജീവിച്ചു ഇരിപ്പുണ്ട് അവര് പറയട്ടെ ഞങ്ങൾ പ്രേമത്തിൽ ആയിരുന്നു എന്ന് ,ഇവര് എത്ര പ്രാവശ്യമാണ് ആ സീരിയലിൽ പുറത്തു പോയത് കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത് നാണക്കേടാകും വീട്ടിൽ ഉണ്ടല്ലോ ഒരു ഉണ്ണാക്കൻ അവന്റെ കാര്യം നോക്കി ജീവിക്കു

നുണ പറച്ചിൽ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തിൽ ഇടപെടൽ ഉണ്ടായാൽ നിങ്ങൾക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്, ഞങ്ങൾ സ്വസ്ഥമായി ജീവിക്കുവാന് ബുദ്ധിമുട്ടു ഉണ്ടാക്കരുത്,

നിങ്ങൾ എത്രപേരുടെ ജീവിതത്തിൽ കയറി കളിക്കുന്നു എന്ന് ആലോചിക്കണം. നിങ്ങളുടെ കയ്യിലുള്ള വിത്ത് എന്റെ പറമ്ബിൽ ഇറക്കല്ലേ ജീജ,നിങ്ങൾ സംഘടന മീറ്റിംഗിൽ കള്ള പരാതിയുമായി വന്നിട്ട് പറഞ്ഞു ഞാൻ ജെ ബി junction പരുപാടിയിൽ നിങ്ങളെ അപമാനിച്ചു എന്നും എന്നെ സംഘടനയിൽ നിന്നും പുറത്താക്കാൻ കളിച്ച കളി അന്ന് ചീറ്റിപ്പോയി.

അന്നു നിങ്ങൾ പറഞ്ഞു ഞാൻ പൊയ്സൺ ആണെന്ന് ജീജ സുരേന്ദ്രൻ എന്റa പ്രധനപെട്ട കുമ്മെ എന്റെ വിഷം ഇറക്കാൻ നിങ്ങളുടെ പൊത്തിൽ നോക്കി ഞാൻ വന്നട്ടില്ല, അന്ന് നിങ്ങൾക്കു കുടപിടിക്കാൻ കുറച്ചുപേർ ഉണ്ടായിരുന്നു,സംഘടനപരമായി ഒരു പ്രശ്‌നവും ഒരു വിഷയവും ഉണ്ടാക്കിയിട്ടില്ല ഞാൻ ,പക്ഷെ ചിലർ ശ്രെമിക്കുവാ pls നിർത്തു ജീവിച്ചോട്ടെ.

നിങ്ങൾക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല ,ഇതുപൊലെ ഉള്ള ആളുകളും ഇവരുമാണ് എന്റെ ലൈഫ് തൊഴിലും നശിപ്പിച്ചത് ഞാൻ ഇല്ലാത്തപ്പോൾ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു നുണകൾ പറഞ്ഞു പറഞ്ഞു നശിപ്പിച് എന്റെ ജീവിതം, ഇനി കുഞ്ഞുങ്ങളുടെ ജീവിതം കൂടി നശിപ്പിക്കാനാണോ ഉദ്ദേശം അവര് ജീവിച്ചോട്ടെ നല്ലോണം??

പിന്നെ ഞാൻ ബഹുമാനിക്കുന്ന ഒരു online channel ആണ് മലയാളി ലൈഫ് അതുകൊണ്ടു അവതാരികെ കുറിച്ച് ഒന്നും പറയുന്നില്ല ഇനി നിയമപരമായി പോകേണ്ടി വരും അത് ഒരു സൈഡ് മാത്രമാണ് കെട്ടോ ജീജ എന്തൊരു negative ആണ് ഇവര് അയ്യോ നിങ്ങൾക്കു എല്ലാം ഇപ്പോൾ സത്യം മനസ്സിലായല്ലോ ഇവര് എന്തുമാത്രം എന്നെ ദ്രോഹിച്ചടുണ്ട് എന്ന് എന്റെ ഈ കുടുംബം കൂടി ഇല്ലാതാകണം ഇവര് ഓരോ വർഷവും അല്ലേൽ ഓരോ ദിവസവും കാത്തിരിക്കുവാന് കഷ്ടം

2018 മുതൽ ഞാൻ എന്റെ കാര്യം നോക്കി മിണ്ടാതെ പോകുവാന് എന്തെല്ലാം അനുഭവം വന്നിട്ടും മറുപടി പറയാതെ പോകുന്നത് ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം?? അതുകൊണ്ട് അമ്ബിളിയെയും മക്കളെയും തൊട്ടുല്ലകളി ഇനിവേണ്ട,ഇങ്ങോട്ടൂ ആയിക്കോളൂ ഞാൻ ഇങ്ങനെ നിവർന്നു കിടക്കുവല്ലേ ജീജ സുരേന്ദ്രൻ പ്രധാന അമ്മെ ഇങ്ങോട്ടു കയറിക്കോളൂ.