കല്യാണത്തിന്റെ തലേന്ന് രാത്രി ആരുമറിയാതെ വിഷ്ണു വീട്ടിലെത്തി, വീട്ടുകാർ പോലുമറിഞ്ഞില്ല: രഹസ്യം വെളിപ്പെടുത്തി മീര അനിൽ

55

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മലയാളത്തിലെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരകമാരിൽ ഒരാളാണ് മീര അനിൽ. ഇപ്പോൾ ഒമ്പത് വർഷം കടന്ന് മുന്നേറുകയാണ് പരിപാടി. അടുത്തിടെ ആയിരുന്നു അവതാരകയായ മീരയുടെ വിവാഹം നടന്നത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷമായി വിഷ്ണുവിനൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് മീര എത്തിയിരുന്നു. വിവാഹത്തിന്റെ മേക്കപ്പിനെക്കുറിച്ചും തലേ ദിവസം ലഭിച്ച സർപ്രൈസിനെക്കുറിച്ചുമൊക്കെയാണ് മീര പറഞ്ഞത്.

Advertisements

വീട്ടുകാർക്ക് പോലും അറിയാത്ത ഒരു കാര്യവും മീര വെളിപ്പെടുത്തി. തലേദിവസം രാത്രി വിഷ്ണുവും കുടുംബവും തിരുവനന്തപുരത്തെത്തി. ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാൻ പോവുകയല്ലേ, ഇപ്പോൾ എന്താണ് തോന്നുന്നതെന്നു ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അതിനെന്താ കാണാമല്ലോ എന്ന് ഞാൻ മറുപടിയും നൽകി.

ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുന്നിൽ കാർ വന്നു നിൽക്കുകയും വിഷ്ണു ഇറങ്ങി വരികയും ചെയ്തു. ആ നിമിഷം ഒരിക്കലും മറക്കാൻ ആകില്ല. രാത്രി പന്ത്രണ്ട് ആയപ്പോൾ ഞങ്ങൾ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. വീട്ടുകാർ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല.

കോമഡി സ്റ്റാർസിൽ തുടങ്ങിയ പരിചയമായിരുന്നു മേക്കപ്പ്മാനുമായുള്ളത്. മീരയുടെ വിവാഹത്തിന് ഞാൻ തന്നെ ഒരുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് പോലെ തന്നെ വസ്ത്രങ്ങൾ സ്പെഷ്യലായി ഡിസൈൻ ചെയ്യിച്ചതാണ്.

ചുവപ്പ് സാരിക്ക് പച്ച ബ്ലൗസ് എന്നുള്ളത് വിഷ്ണുവിന്റെ ഐഡിയയായിരുന്നു. താൻ അണിഞ്ഞ വയലറ്റ് നിറത്തിലുള്ള സാരിയും പൂക്കളുമെല്ലാം ബാംഗ്ലൂരിൽ നിന്നും വരുത്തിച്ചതാണെന്നും മീര പറയുന്നു. ജെസിബി സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മീര വിശേഷങ്ങൾ പങ്കുവെച്ചത്

വിവാഹത്തലേന്ന് വീട്ടുകാർ അറിയാതെ തങ്ങൾ ഒപ്പിച്ച രഹസ്യത്തെക്കുറിച്ചും മീരയും വിഷ്ണുവും തുറന്നുപറഞ്ഞിരുന്നു. തലേദിവസം രാത്രി തന്നെ വിഷ്ണുവും കുടുംബവും ട്രിവാൻഡ്രം എത്തി. ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാൻ പോവുകയാണ് എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി.

അതിനു എന്താ കാണാമല്ലോ എന്ന് ഞാൻ മറുപടിയും നൽകിയെന്ന് മീര പറയുന്നു. എന്റെ അനുവാദം കിട്ടാൻ കാത്തിരുന്ന പോലെ ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുൻപിൽ കാർ വന്നു നിൽക്കുകയും ചെയ്തു.

വിഷ്ണു വളരെ ഹീറോയിക് ആയി ഇറങ്ങി വന്നു. ആ നിമിഷം ഒരിക്കലും മറക്കാൻ ആകില്ല. പിന്നെ രാത്രി പന്ത്രണ്ട് ആയപ്പോൾ ഞങ്ങൾ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്ന് മീര പറയുന്നു. വീട്ടുകാർ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. മെഹന്ദിയും ഹൽദി ചടങ്ങുകളുമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ തുടങ്ങുവായിരുന്നു.

അതിനിടയിലാണ് വിഷ്ണു വിളിച്ചത്. അന്ന് 12 മണിയായപ്പോൾ അന്യോന്യം കെട്ടിപ്പിടിച്ച് ഹാപ്പി മാരീഡ് ലൈഫ് ഞങ്ങൾ ആശംസിച്ചിരുന്നു. ആർപ്പുവിളിച്ച് ഞങ്ങൾ ആ നിമിഷം ആഘോഷിക്കുകയായിരുന്നു. ഈ സംഭവം മറക്കാനാവാത്തതാണെന്ന് മീര പറയുന്നു.

പ്രത്യേകിച്ച് പ്ലാനിംഗൊന്നുമുണ്ടായിരുന്നില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. പെട്ടെന്ന് കാണാൻ തോന്നി അങ്ങനെ വന്ന് കണ്ടു. ആ കൂടിക്കാഴ്ചയ്ക്കിടയിൽ ഞങ്ങൾ സെൽഫി എടുത്തിരുന്നു. ഇതായിരുന്നു ആ ഫോട്ടോയെന്ന് പറഞ്ഞ് ഫോമിലെ ചിത്രവും മീര കാണിച്ചിരുന്നു. ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകൾക്ക് ഇതൊക്കെ ഒന്നും ചെയ്ത് നോക്കാമെന്നായിരുന്നു ഇരുവരും ഒരുപോലെ അഭിപ്രായപ്പെട്ടത്.

Advertisement