ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി താരം

111

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാഅങ്ങനെ അന്‍സിബയും പുറത്ത്, ഞെട്ടിക്കുന്ന എവിക്ഷന് പിന്നില്‍ ഈ കാരണങ്ങളോണ് നടന്‍ ഉണ്ണി മുകുന്ദന്‍.

Also Read:വിജയ് സാറിന്റെ ആ വാക്കുകള്‍ എനിക്ക് ശരിക്കും അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു, അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി എന്റെ ആ സിനിമ പ്രത്യേക സ്‌ക്രീനിങ് വരെ നടത്തി, ഐശ്വര്യ രാജേഷ് പറയുന്നു

മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്. താരത്തിന്റെ മാളികപ്പുറവും വലിയ ശ്രദ്ധനേടിയിരുന്നു. ജയ് ഗണേഷാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം.

അടുത്തിടെ ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചിരുന്നു. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമ്മാനമായി ലഭിച്ച തുക താരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിനായാണ് നല്‍കിയത്.

Also Read:ഈ സമയങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല, ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക; ശ്രുതി ഹാസന്‍

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. രാഷ്ട്രീയം മോശമാണെന്ന് താന്‍ കരുതുന്നില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും താന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുണ്ടെന്നും മോഡിജിയെ താന്‍ ബഹുമാനിക്കുന്നുവെന്നും അതുപോെല മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായപ്പോഴും ബഹുമാനമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയെയും താന്‍ ബഹുമാനിക്കുന്നുവെന്നും താന്‍ 13 വര്‍ഷം ഒരു പിന്‍ബലവുമില്ലാതെയാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ അതിജീവിച്ചതെന്നും തന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Advertisement