ഈ സമയങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല, ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക; ശ്രുതി ഹാസന്‍

21

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രികളില്‍ ഒരാളാണ് ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. ഉലകനായകന്‍ കമല്‍ ഹാസന്റെ മകളെന്ന പേരില്‍ അല്ലാതെ തെലുങ്കിലും തമിഴിലും ഹിറ്റ് സിനിമകള്‍ ചെയ്ത നായികയാണ് ശ്രുതി.

Advertisements

സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ബോള്‍ഡ് ആയാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുന്‍പ് തന്നെ പാപ്പരാസികള്‍ ഈ താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു.

മികച്ച നടിയാണ് ശ്രുതി. താന്‍ ആര്‍ത്തവ സമയത്ത് ഡാന്‍സ് ചെയ്തതിനെക്കുറിച്ച് നടി ശ്രുതി ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. താരത്തിന്റെ ആ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

ഈ സമയങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല. ഒരിടത്തിരുന്ന് ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക. പക്ഷെ അതെപ്പോഴും നടക്കണമെന്നില്ല. പിരീഡ്‌സ് സമയത്ത് ഡാന്‍സ് ചെയ്യാനും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാനും ബുദ്ധിമുട്ടായിരിക്കുമെന്ന് ശ്രുതി ഹാസന്‍ ചൂണ്ടിക്കാട്ടി.

 

Advertisement