അങ്ങനെ അന്‍സിബയും പുറത്ത്, ഞെട്ടിക്കുന്ന എവിക്ഷന് പിന്നില്‍ ഈ കാരണങ്ങളോ

187

ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് പോകുകയാണ്. ഈ സീസണ്‍ പന്ത്രണ്ടാംവാരത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചില മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായിരുന്നു. അതിലൊരാളാണ് അന്‍സിബ.

Advertisements

നല്ല പൊട്ടന്‍ഷ്യലുള്ള മത്സരാര്‍ത്ഥിയാണെന്ന് തോന്നിപ്പിക്കുന്ന ആളായിരുന്നു അന്‍സിബ. അന്‍സിബ അവസാന ദിവസം വരെ ബിഗ് ബോസ് ഹൗസിലുണ്ടാവുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അന്‍സിബയുടെ എവിക്ഷന്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു.

Also Read:വിജയ് സാറിന്റെ ആ വാക്കുകള്‍ എനിക്ക് ശരിക്കും അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു, അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി എന്റെ ആ സിനിമ പ്രത്യേക സ്‌ക്രീനിങ് വരെ നടത്തി, ഐശ്വര്യ രാജേഷ് പറയുന്നു

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അന്‍സിബ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ഷോയുടെ ആദ്യ പകുതി വരെ ഒരു ഗെയിമര്‍ എന്ന നിലയില്‍ പരാജയമായിരുന്നു അന്‍സിബ. അന്‍സിബ എന്ന ഒരാള്‍ അവിടെ ഉണ്ടെന്ന് പോലും പ്രേക്ഷകര്‍ മറന്നിരുന്നു.

ഇതേപ്പറ്റി പലപ്പോഴും മോഹന്‍ലാലും അന്‍സിബയോട് ചോദിച്ചിട്ടുണ്ട്. ഗെയിമുകളൊക്കെ തന്നാല്‍ കഴിയും പോലെ ചെയ്തിട്ടുണ്ടെന്നും ബിഗ് ബോസ് ന്തൊണെന്ന് തനിക്ക് മനസ്സിലായില്ലെന്നുമാണ് അന്‍സിബ പറഞ്ഞത്. വീട്ടുജോലികളിലായിരുന്നു ആദ്യ വാരങ്ങളില്‍ അന്‍സിബ പ്രശംസ നേടിയത്.

Also Read:ഈ സമയങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല, ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക; ശ്രുതി ഹാസന്‍

ഋഷി മാത്രമായിരുന്നു അന്‍സിബയുടെ സുഹൃത്ത്. സഹമത്സരാര്‍ത്ഥികളോട് ആരോടും അടുത്ത ബന്ധമുണ്ടാക്കാന്‍ അന്‍സിബയ്ക്ക് കഴിഞ്ഞിരുന്നില്ല. അന്‍സിബ പിന്നീട് ഗെയിമുകളെല്ലാം ശ്രദ്ധയോടെ കളിച്ചുവെങ്കിലും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പമെത്താന്‍ അന്‍സിബയ്ക്ക് കഴിഞ്ഞിരുന്നില്ല.

Advertisement