മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് തുഴസിദാസ്. ഒരു കാലത്ത് സൂപ്പർതാര സിനിമകൾക്ക് ഒപ്പം തന്നെ രണ്ടാംനിര താരങ്ങളേയും നായകൻമാരാക്കി നിരവധി തകർപ്പൻ ഹിറ്റുകൾ തുളസീദാസ് ഒരുക്കിയിരുന്നു.
പഴയകാല പ്രമുഖ സംവിധായകൻ പികെ ജോസഫിന്റെ അസിസ്റ്റന്റായി കരിയർ തുടങ്ങിയ താരം 1988 ൽ പുറത്തിറങ്ങിയ ഒന്നിന് പുറകേ മറ്റൊന്ന് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് എത്തിയത്. അവിടുന്നിങ്ങോട്ട് അനേകം സിനിമകൾ തുളസിദാസ് പ്രേക്ഷകർക്ക് സമ്മാനിച്ചു.
കൗതുക വാർത്തകൾ, മിമിക്‌സ് പരേഡ്, ചാഞ്ചാട്ടം, കാസർകോട് ഖാദർ ഭായ്, ഏഴരപ്പൊന്നാന, മായപൊൻമാൻ, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകിൽ പമ്പരം, സൂര്യപുത്രൻ, ദോസ്ത്, ബ്രഹ്മചാരി, കോളേജ് കുമാരൻ, അവൻ ചാണ്ടിയുടെ മകൻ തുടങ്ങിയ സിനിമകൾ ആണ് തുളസീ ദാസ് സംവിധാനം ചെയ്തവയിൽ പ്രധാനപ്പെട്ട സിനിമകൾ.

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അഭിനയിച്ച ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു നിന്ന സമയത്ത് താൻ ചെയ്ത ഒരു സിനിമയോടെ അദ്ദേഹത്തിന്റെ താരമൂല്യം ഇരട്ടിയായിമാറി എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് തുളസിദാസ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
തുളസിദാസിന്റെ വാക്കുകൾ ഇങ്ങനെ:
മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മിസ്റ്റർ ബ്രഹ്മചാരി. സാധാരണ ഒരു ചെറിയ കഥ അത്ര മാത്രമായിരുന്നു അത്. സിനിമയുടെ കഥ ഞാൻ പറയുമ്പോൾ മോഹൻലാലിന്റെ കഥാപാത്രത്തിന്റ പേര് മാത്രമാണ് മനസ്സിലുണ്ടായിരുന്നത്.

പിന്നീട് ജെ പള്ളാശ്ശേരിയെ വെച്ചാണ് തിരക്കഥ എഴുതിച്ചത്. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ ഒരു വർഷം കഴിഞ്ഞേ ഡേറ്റ് ഉള്ളു എന്ന് പറയുകയും പിന്നീട് ഒരുമാസത്തിന് ശേഷം തന്നെ വീട്ടിലേയ്ക്ക് വിളിപ്പിച്ച് അടുത്ത മാസം ഷൂട്ട് തുടങ്ങാമോ എന്ന് ചോദിക്കുകയും ആയിരുന്നു.
സ്‌ക്രിപ്റ്റ് മുഴുവൻ ആകത്തതിനാൽ രണ്ട് മാസത്തിനുള്ളിൽ ഷൂട്ടിങ്ങ് തുടങ്ങാമെന്ന് താനും പറഞ്ഞു.
അദ്ദേഹത്തിന്റെ ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു എന്ന് പാത്രങ്ങളിലും വാർത്തകളിലും ഒക്കെ വരുന്ന സമയത്താണ് മിസ്റ്റർ ബ്രഹ്മചാരി എന്ന സിനിമ ചെയ്യുന്നത്.
മീന ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. അന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു. അധികം ചിലവില്ലാതെ വേണം സിനിമ എടുക്കാൻ. അങ്ങനെയാണ് തമിഴ് നാട്ടിൽ സിനിമയുടെ ഷൂട്ടിങ്ങ് നടത്തിയത്.

വലിയ ചിലവില്ലാതെ ചിത്രീകരിച്ച സിനിമ ഹിറ്റ് സിനിമയായി മാറുകയായിരുന്നു. അതിന് ശേഷം അദ്ദേഹം ചെയ്ത് ചിത്രമായിരുന്നു ബാലേട്ടൻ. അതും ഹിറ്റായി മാറിയെന്നും തുളസിദാസ് പറയുന്നു. അതേ സമയം സിനിമകൾക്ക് നൽകുന്ന പേരുകൾ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണെന്ന് തുളസീദാസ് നേരത്തെ പറഞ്ഞത് ആരാധകർക്ക് ഇടിയിൽ ഏറെ ചർച്ചയായി മാറിയിരുന്നു.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അന്ന് സംവിധായകന്റെ തുറന്നു പറച്ചിൽ.കൗതുക വാർത്തകൾ എന്ന സിനിമയ്ക്ക് ആ പേര് ചേരുമായിരുന്നു. അതിലെ കഥയും അത്തരത്തിൽ കൗതുകം ഉള്ളതാണ്. അങ്ങനെ വിചാരിച്ചാണ് ആ പേരിട്ടത്. തുടർന്നുള്ള സിനിമകളെല്ലാം ഓരോന്ന് ചേരുന്ന തരത്തിലാണ് പേരുകൾ നൽകി വന്നത്.
സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ നമുക്കൊന്ന് കാണണം എന്ന് തോന്നും. പക്ഷേ പേര് കൊണ്ട് പരാജയപ്പെട്ട സിനിമയും എനിക്കുണ്ടെന്ന് സംവിധായകൻ പറയുന്നു. ശുദ്ധമദ്ദളം എന്ന് പറഞ്ഞൊരു സിനിമയുണ്ട്. വളരെ മനോഹരമായൊരു ചിത്രമാണത്. എന്റെ പല സിനിമകളും നൂറും നൂറ്റി മുത്തപ്പത്തി യഞ്ചും ദിവസം ഓടിയതാണ്.

വളരെ സെന്റിമെന്റ്‌സ് ആയിട്ടുള്ള കഥയായിരുന്നെങ്കിലും പക്ഷേ ശുദ്ധമദ്ദളം എന്ന പേര് അല്ലായിരുന്നു ഇടേണ്ടത്. അതൊരു നാടകത്തിന്റെ പേര് പോലെയായി. അതുപോലെ കുങ്കുമച്ചെപ്പ് എന്ന ചിത്രവും. അതുപോലെ മോഹൻലാലിന്റെ കോളേജ് കുമാരൻ എന്ന സിനിമയുടെ പേര് വേറെ എന്തെങ്കിലും കൊടുത്താൽ മതിയായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിരുന്നു.
കേൾക്കുമ്പോൾ കുറച്ചൂടി ആകർഷണം തോന്നുന്ന പേര് മതിയായിരുന്നു. പിന്നെ എല്ലാ സിനിമകളും പൂർണത വരുത്താൻ പറ്റില്ലല്ലോ. ഞാൻ രണ്ട് തമിഴ് സിനിമ ചെയ്തിട്ടുണ്ട്. ആ സിനിമകൾ കാണുമ്പോഴും ചില രംഗങ്ങളിൽ അങ്ങനെ ചെയ്തത് പോര. കുറച്ച് കൂടി മാറ്റം വരുത്തണമായിരുന്നു.

നന്നായി ചെയ്യണമെന്ന് തോന്നാറുണ്ട്. അങ്ങനെ തോന്നണമെന്ന ഞാൻ പറയുന്നത്. കാരണം ഇതാണ് എന്റെ സിനിമ എന്ന് പൂർണമായി ഞാൻ പറയാറില്ല. സ്വയമൊരു വിലയിരുത്തൽ വേണം. സംവിധായകൻ എന്ന നിലയിൽ ‘ഞാൻ എന്റെ സ്‌ക്രീപ്റ്റ് താരങ്ങൾക്ക് കൃത്യമായി പറഞ്ഞ് കൊടുക്കാറുണ്ട്. ഇതാണ് കഥ, ഇങ്ങനെയാണ് പാട്ടും സംഭാഷണങ്ങളുമൊക്കെ എന്ന് പറയും.
അങ്ങനെ വരുമ്പോൾ ചില സജഷൻസ് ആർട്ടിസ്റ്റുകളിൽ നിന്നും കിട്ടും. ആ സംഭാഷണം ഇങ്ങനെ പറഞ്ഞാൽ പോരെ എന്ന് ചില താരങ്ങൾ ചോദിക്കാറുണ്ട്. അത് നല്ലതാണെന്ന് തോന്നിയാൽ അപ്പോൾ തന്നെ വളരെ സന്തോഷമായെന്ന് പറഞ്ഞ് അത് സ്വീകരിക്കും.

ഞാൻ തീരുമാനിച്ചിരിക്കുന്നത് മാത്രം ചെയ്താൽ മതി എന്ന് ഒരിക്കലും പറയാറില്ല. ക്യാമറമാനിൽ നിന്നോ എഴുത്തുകാരനിൽ നിന്നോ ആരിൽ നിന്നാണെങ്കിലും നല്ല അഭിപ്രായമാണെങ്കിൽ ഞാൻ സ്വീകരിക്കും. ആദ്യം താരങ്ങളുടെ ഉള്ളിൽ നിന്നും എന്തെടുക്കാം എന്നാണ് നോക്കുന്നത്.
അത് മാക്‌സിമം എടുക്കും. അതിലൂടെയെ വിജയിക്കാൻ സാധിക്കുകയുള്ളു. താരങ്ങൾക്ക് ലിമിറ്റേഷൻ കൊടുക്കാറില്ല. അങ്ങനെ അവരെ ഭയപ്പെടുത്തി ചെയ്താൽ സിനിമയിൽ അത് റിയാക്ട് ചെയ്യും. ചില സിനിമകളിൽ ഒക്കെ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസിദാസ് പറയുന്നു.









