‘എന്നോട് ക്ഷമിക്കണേ എന്ന് പറഞ്ഞു, പിന്നെ ചുറ്റും നോക്കാതെ പൂണ്ടുവിളയാടി’; ഉത്സവപ്പറമ്പിലെ വൈറലായ വീഡിയോയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

91

അഭിനയ മികവുകൊണ്ടും നൃത്തച്ചുവടുകള്‍ കൊണ്ടും ആരാധകരെ അമ്പരപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച നടന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

നടന്റെ പുതിയ ചിത്രമായ ന്നാ താന് കേസ് കൊടിലെ ഡാന്‍സ് വീഡിയോയാണിത്. ദേവദൂതര്‍ പാടി എന്ന പഴയ ഹിറ്റ് ഗാനത്തിന് ഉത്സവപ്പറമ്പില്‍ മതിമറന്ന് നൃത്തം ചെയ്യുകയാണ് ചാക്കോച്ചന്‍. ഉത്സവപ്പറമ്പിന്റെ വൈബ് മനസിലും ശരീരത്തിലും ആവാഹിച്ച് ചാക്കോച്ചന്‍ കളിച്ച നാടന്‍ റോക്ക് ഡാന്‍സ് സോഷ്യല്‍ മീഡിയിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

Advertisements

കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തിറങ്ങിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ശീലമുള്ളതാണെങ്കിലും വേദിയിലെ പാട്ടിന് സദസില്‍ വച്ച് ഡാന്‍സ് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറയുന്നു.

തന്റേയും പ്രിയഗാനങ്ങളിലൊന്നാണെന്നാണ് ദേവദൂതര്‍ പാടി എന്ന ഗാനമെന്നും എന്നാല്‍ ഒരിക്കല്‍ പോലും ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നുവെന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു. ശരിക്കും ഡാന്‍സ് തന്നെയാണോ താന്‍ ചെയ്തത് എന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Also Read: മാസം സമ്പാദിക്കുന്നത് 1.5 കോടി, കുടുംബത്തോടൊപ്പം താമസിക്കുന്നത് അത്യാഢംബര വസതിയില്‍, സൂര്യയുടെ ആസ്തി 186 കോടി രൂപ!

സാധരാണ അമ്പലപ്പറമ്പിലും പെരുന്നാളിനും ഉത്സവങ്ങള്‍ക്കുമെല്ലാം ആള്‍ക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുന്ന ഒരാളുടെ റഫറന്‍സ് സിനിമയിലുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ രതീഷ് നേരത്തെ പറഞ്ഞിരുന്നു, എന്നാല്‍ അത് എങ്ങനെയായിരിക്കുമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും സ്വന്തമായി ചെയ്തതാണ് ആ നൃത്തമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ നൃത്തം ചെയ്യുന്നവരെ താന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ കണ്ടിട്ടുണ്ട്. ഡാന്‍സ് പഠിച്ചയാള്‍ പഠിക്കാത്തയാളെ പോലെ ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണ്. കൂടാതെ ലൊക്കേഷനിലെത്തിയപ്പോള്‍ അത്യാവശ്യം നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നുവെന്നും ചെറിയൊരു പേടി തോന്നിയിരുന്നുവെന്നം താരം പറയുന്നു.

” ഞാന്‍ ഇങ്ങനെയല്ല ശരിക്കും ഡാന്‍സ് ചെയ്യുന്നത്, ഇത് കഥാപാത്രത്തിന് വേണ്ടിയാണ് എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു” ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്ത്.

Advertisement