‘തിയേറ്ററില്‍ പോയി കണ്ടാല്‍ നഷ്ടമാവില്ലെന്ന് ഉറപ്പ്, ഇത്രയും തള്ളിയിട്ട് പാപ്പന്‍ പടം കാണുമ്പോള്‍ കൊള്ളില്ലെന്ന് തോന്നിയാല്‍ പേജില്‍ കയറി തെറി വിളിച്ചോ’; ഗോകുല്‍ സുരേഷ് ഗോപി

350

നിരവധി സിനിമാതാരങ്ങളുടെ മക്കളാണ് തങ്ങളുടെ അച്ഛന്റേയോ അമ്മയുടെയോ പാത പിന്തുടര്‍ന്ന് സിനിമയലെത്തിയത്. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം എന്നിവരെല്ലാം അത്തരത്തില്‍ സിനിമയിലേക്കെത്തിയവരാണ്. എന്നാല്‍ അഭിനയ മികവുകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഇവര്‍ക്കെല്ലാം സിനിമാലോകത്ത് സ്വന്തമായി സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

Advertisements

ഈ താരനിരയിലേക്ക് മലയാളികളെ ആവേശം കൊള്ളിച്ച പല കഥാപാത്രങ്ങളും സമ്മാനിച്ച സുരേഷ് ഗോപിയുടെ മൂത്തമകന്‍ ഗോകുല്‍ സുരേഷ് ഗോപിയും എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി എന്ന നടനോടും അതിനേക്കാളുപരി നല്ല മനുഷ്യനോടുമുള്ള എല്ലാ സ്‌നേഹവും മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ഗോകുലിനോടുമുണ്ട്.

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അച്ഛന്റെ പേരിലൂടെയല്ലാതെ സിനിമാലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ഗോകുല്‍ ശ്രമിക്കുന്നുണ്ട്.

Also Read: ‘എന്നോട് ക്ഷമിക്കണേ എന്ന് പറഞ്ഞു, പിന്നെ ചുറ്റും നോക്കാതെ പൂണ്ടുവിളയാടി’; ഉത്സവപ്പറമ്പിലെ വൈറലായ വീഡിയോയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

ഉള്‍ട്ട , മാസ്റ്റര്‍പീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരന്‍, ഇളയരാജ, തുടങ്ങിയ സിനിമകളിലും ഗോകുല്‍ അഭിനയിച്ചു. അച്ഛന്റെ പുതിയ ചിത്രമായ പാപ്പനിലും ഗോകുല്‍ ശ്രദ്ധേയവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതിനാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് അച്ഛനും മകനും. ഇത്രയും തള്ളിയിട്ട് പാപ്പന്‍ പടം കാണുമ്പോള്‍ കൊള്ളില്ലെന്ന് തോന്നിയാല്‍ പേജില്‍ കയറി തെറി വിളിച്ചോ എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒരിക്കലും പാപ്പന്‍ സിനിമ തിയേറ്ററില്‍ പോയി കാണുന്നത് ഒരു നഷ്ടമായിരിക്കില്ലെന്നും അത് താന്‍ ഉറപ്പുതരുന്നുവെന്നും ഗോകുല്‍ പറഞ്ഞു. അതേസമയം, അച്ഛന്‍-മകന്‍ കെമിസ്ട്രി ജീവിതത്തില്‍ ഉള്ളതിനേക്കാള്‍ നന്നായി ഈ ചിത്രത്തില്‍ ചെയ്യാന്‍ സാധിച്ചുവെന്ന് സുരേഷ് ഗോപി മകനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisement