പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ സൂപ്പർനടി ദളപതി വിജയിയുടെ നായികയാകുന്നു, ആവേശത്തിൽ ആരാധകർ

369

ആകാര മികവിനാലും മുഖ ശ്രീയാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലും സൂപ്പർ താരങ്ങളുടെ നായികയെങ്കിലും തമന്നയെ മലയാളികൾ നെഞ്ചിലേറ്റുന്നത് രാജമൗലിയുടെ ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രത്തിലൂടെയാണ്.

ഇപ്പോഴിതാ നീണ്ട പത്ത് വർഷത്തിന് ശേഷം തമിഴകത്തിന്റെ ദളപതി വിജയി യുടെ നായികയായി തമന്ന എത്തുകയാണ്. സൂപ്പർ സംവിധായകൻ എആർ മുരുകദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് വിജയിയുടെ മൂന്നു നായികമാരിൽ ഒരു നായികയായി തമന്ന എത്തുന്നത്.

Advertisements

സൺ പിക്‌ചേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ വിജയിക്ക് മൂന്ന് നായികമാരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളയായ മഡോണ സെബാസ്റ്റിയനും തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളുമായിരിക്കും മറ്റു രണ്ട് നായികമാരായിയെത്തുന്നത് എന്നും റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും പൂജ ഹെഗ്ഡേ, രശ്മിക മന്ദാന എന്നിവരാണ് മറ്റ് നായികമാർ എന്നാണ് ഇപ്പോൾകിട്ടുന്ന സൂചന.

എസ് തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ ചിത്രം വിജയ് മുരുഗദോസ് ടീമിന്റെ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ രണ്ടാംഭാഗം ആണെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും അത് ശെരിയല്ലെന്ന് അടുത്തിടെ മുരുഗദോസ് വെളിപ്പെടുത്തിയിരുന്നു.

നേരത്തെ സുറ എന്ന ചിത്രത്തിലായിരുന്നു തമന്ന വിജയി യുടെ നായികയായി എത്തിയത്. 2010 ലായിരുന്നു സുറ റിലീസ് ചെയ്തത്. തമന്നയുടെതായി ഒടുവിൽ റിലീസ് ചെയ്തത് ആക്ഷൻ എന്ന തമിഴ് ചിത്രമാണ്. ദാറ്റ് ഈസ് മഹാലക്ഷ്മിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കങ്കണ റണാവത്ത് ചിത്രം ക്വീനിന്റെ തെലുങ്ക് റീമേക്കായ ദാറ്റ് ഈസ് മഹാലക്ഷ്മി ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുക.

ഹിന്ദിയിൽ ബോലെ ചൂഡിയാൻ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ലോകേഷ്മ കനകരാജ് ഒരുക്കുന്ന മാസ്റ്റർ എന്ന ചിത്രമാണ് വിജയിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ഡൗണിനിടെ മാറ്റിവെയ്ക്കുകയായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. മാളവിക മോഹനാണ് നായിക.

Advertisement