ആയുസിന്റെ പകുതി അമ്മയ്ക്ക് തരട്ടെയെ എപ്പോഴും ചോദിക്കുമായിരുന്നു, പല ക്ഷേത്രങ്ങളിലും മൃത്യഞ്ജയ ഹോമം നടത്തി, മരണം അവൾ മുൻകൂട്ടി അറിഞ്ഞിരുന്നു: കൽപ്പനയെ കുറിച്ച് വേദനയോടെ അമ്മയും ശ്രീമയിയും

12182

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു കൽപ്പന. മലയാള സിനിമയിൽ കോമഡി ഇത്രയും ഭംഗിയായി കൈകാര്യം ചെയ്ത ഒരു നടി കൽപ്പനയെ പോലെ വേറെയില്ലെന്ന് തന്നെ പറയാം.

വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും സിനിമയിൽ തിളങ്ങിയിരുന്നു. അതേസമയം അപ്രതീക്ഷിതമായുള്ള കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. 2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്.

Advertisements

ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുക ആയിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു മ രണ കാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. അതേസമയം കൽപ്പനയെ കുറിച്ച് അമ്മ വിജയലക്ഷ്മിയും മകൾ ശ്രീമയിയും പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

Also Read
ഈ ലോകത്ത് എന്റ അമ്മയാണ് എന്റെ ലോകം, അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി സംയുക്ത വർമ്മ

കൽപ്പനയുടെ വിയോഗ ശേഷം ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അമ്മ വിജയലക്ഷ്മിയും മകൾ ശ്രീമയിയും മനസുതുറന്നത്. വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

എല്ലാം തന്നോട് പറയുമായിരുന്ന മകൾ വിവാഹജീവിതത്തിൽ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് മറച്ചുവെച്ചു അതെല്ലാം കേട്ട് ഞാൻ വിഷമിച്ചാലോ എന്നോർത്ത് ആകാം കൽപ്പന പറയാതിരുന്നത്. തന്റെ ജീവിതത്തിൽ വിവാഹ മോചനം സംഭവിച്ചാൽ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്. എനിക്കത് വലിയ വേദന
ആകുമെന്ന് അവൾ ഭയന്നു.

എല്ലാവർക്കും പ്രശ്നങ്ങളുണ്ട് ആ കാലഘട്ടങ്ങളിൽ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്. അവൾ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. മരണത്തിന് കുറച്ചുനാൾ മുൻപ് ആയുസിന്റെ പകുതി കൂടി അമ്മയ്ക്ക് തരട്ടെ എന്ന് കൽപ്പന ചോദിക്കുമായിരുന്നു. എനിക്കെന്തിനാ ആയുസ് എന്ന് ചോദിക്കുമ്പോൾ അമ്മയ്ക്കിരിക്കട്ടെ എന്നാകും മറുപടി. ആ സമയത്ത് തനിക്കായി പല ക്ഷേത്രങ്ങളിലും കൽപ്പന മൃത്യഞ്ജയ ഹോമം നടത്തി.

Also Read
ആരൊക്കെ ആയിരുന്നു എന്റെ കാമുകന്മാരെന് എനിക്ക് തന്നെ അറിയില്ല; വെളിപ്പെടുത്തലുമായി സംഗീത ബിജ്ലാനി

അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ അവൾ നേരത്തെ പോകുമെന്ന കാര്യം മുൻകൂട്ടി അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അപ്പോൾ മോളെ നോക്കാൻ ഞാനേ ഉളളൂവെന്ന് വിചാരിച്ചാണോ അവൾ എന്റെ പേരിൽ പൂജകൾ നടത്തിയത്. ജീവിതം കൈവിട്ടുപോയെന്ന് തോന്നിയപ്പോൾ അവൾ വിചാരിച്ചുകാണും ഇനി ജീവിതത്തിലെ ഏക പ്രതീക്ഷ അമ്മയാണെന്ന്.

അതേ സമയം അമ്മയെ കുറിച്ച് ശ്രീമയിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. എനിക്ക് ഒരു കുട്ടൂകാരി ആയിരുന്നു അമ്മ. അമ്മ എന്ന് ഞാനൊരിക്കലും വിളിച്ചിട്ടില്ല. മീനു എന്നായിരുന്നു അവസാനം വരെ വിളിച്ചത്. ഒരു കുട്ടുകാരിയെ പോലെ ആയിരുന്നു എനിക്ക് അമ്മ. മീനു തന്റെ ചേച്ചിയാണെന്ന് ആയിരുന്നു താൻ കരുതിയത്.

മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിൽ എന്നായിരുന്നു തന്റെ വിചാരം. മീനു വീട്ടിൽ ഉളളപ്പോൾ വളരെ തമാശ നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു. മിക്ക കോമഡി അഭിനേതാക്കളും വീട്ടിൽ സീരിയസായിരിക്കുമെന്നാണ് പൊതുവെ പറയാറുളളത്. പക്ഷേ മീനുവിന്റെ കാര്യം നേരെ മറിച്ചായിരുന്നു എന്നും കൽപ്പനയുടെ മകൾ പറയുന്നു.

Advertisement