ശരണാലയത്തിലെ അനാഥകുഞ്ഞുങ്ങൾക്ക് ഒപ്പം കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും മകളുടെ പിറന്നാൾ ആഘോഷിച്ച് ബാല, കണ്ണുനിറഞ്ഞ് ആരാധകർ

122

സ്വദേശം തമിഴ്‌നാട്ടിലാണെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതയായ നടനാണ് ബാല. പലർക്കും ബാല ഒരു മലയാളി അല്ലെന്ന് പോലും അറിയില്ല അത്രയ്ക്ക് താരം പ്രിയപ്പെട്ടതാണ് ആരാധകർക്ക്. ഐഡിയ സ്റ്റാർ സിങറിലൂടെയെത്തി പിന്നീട് മലയാളത്തിന്റെ പ്രിയ ഗായികയി മാറുകയും ബിഗ്‌ബോസ് താരവുമായ അമൃത സുരേഷുമായുളള താരത്തിന്റെ വിവാഹവും വേർപിരിയലുമെല്ലാം വലിയ ചർച്ചയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അമൃതയുടെയും ബാലയുടെയും മകൾ അവന്തിക എന്ന പാപ്പുവിന്റെ പിറന്നാൾ. കുടുംബത്തോടൊപ്പം പാപ്പുവിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളൊക്കെ അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു.

Advertisements

എന്നാൽ പാപ്പുവിന്റെ അച്ഛനായ ബാല തന്റെ മകളുടെ പിറന്നാൾ ആഘോഷിച്ചത് ആരാധകര കണ്ണീരണിയിച്ചിരുന്നു. മകളുടെ പിറന്നാൾ അനാഥക്കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് ബാല ആഘോഷിച്ചത്.

അവർക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുട്ടികളോടു ചേർന്നാണ് മകൾ അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്.

എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവർക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബർത്ത്‌ഡേ ടു യൂ. ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീർച്ചയായും നമ്മൾ കാണും,’ വിഡിയോ സന്ദേശത്തിൽ നടൻ ബാല പറഞ്ഞു.

കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകൾ നേർന്നു. അനാഥക്കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചും അവർക്ക് ഭക്ഷണം നൽകിയുമാണ് ബാല മകളുടെ പിറന്നാൾ ദിവസം അവിസ്മരണീയമാക്കിയത്

പിറന്നാളിന് പാപ്പുവിന് ആശംസകൾ നേർന്ന് ബാല പങ്കുവച്ച ഹൃദയസ്പർശിയായ വിഡിയോയും കുറിപ്പും വൈറലായിരുന്നു. ‘അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാൻ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും,’ എന്നായിരുന്നു ബാലയുടെ വാക്കുകൾ.

ചലച്ചിത്രതാരം ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു. 2010ൽ വിവാഹിതരായ ഇവർ ഏറെക്കാലമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ൽ ഇരുവരും വിവാഹമോചനം നേടി.

അമൃതയ്‌ക്കൊപ്പമാണ് ഇപ്പോൾ മകളുള്ളത്. പാപ്പുവിനെ വിളിച്ചും മെസ്സേജ് അയച്ചും ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് അമൃത എത്തിയിരുന്നു. അതേ സമയം കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകൾ നേരുന്നുണ്ട്. കൂടാതെ ഇവർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുയും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്നു.ബാല തന്നെയാണ് ഓരോർത്തർക്കും ഭക്ഷണം വിളമ്ബി നൽകിയത്.കൂടാതെ നടനും ഇവർക്കൊപ്പം ഇരുന്നാണ് മകളുടെ പിറന്നാൾ ഭക്ഷണം കഴിച്ചത്.കുഞ്ഞുങ്ങൾക്കൊപ്പമുളള ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement