Home Entertainment Celebrities

എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണ്, ഞങ്ങളുടെ സംസ്‌കാരം നിയമം എന്നൊക്കെ പറഞ്ഞ് ആരും ഇത് വഴി വരരുത്: മുന്നറിയിപ്പുമായി എസ്തർ അനിൽ

91

നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി എസ്തർ അനിൽ. ബാലതാരമായെത്തി പിന്നീട് മലയാള പ്രേക്ഷകരുടെ മനം കീഴടക്കുകയായിരുന്നു എസ്തർ അനിൽ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് എസ്തറിനെ ഏറെ ശ്രദ്ധേയയാക്കിയത്. നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ ഒരു നാൾ വരും എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചു. തൂടർന്ന് കോക്ക്‌ടെയിൽ, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ് ക്ലബ്ബ്, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

ദൃശ്യത്തിലെ പ്രകടനം ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. ഓള് എന്ന സിനിമയിലൂടെ നായികയായും എസ്തർ ബിഗ് സ്‌ക്രീനിലെത്തി. ഇപ്പോഴിതാ അടുത്തിടെയുണ്ടായ ചില വിവാദങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് എസ്തർ.

നല്ല രീതിയിലുള്ള വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും എന്നാൽ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ ആണെന്നും അതിനെ ചോദ്യം ചെയ്യുന്നത് നല്ല പ്രവണതയല്ലെന്നും എസ്തർ അനിൽ പറയുന്നു.

അതേ സമയം ഇതാണ് ഞങ്ങളുടെ സംസ്‌കാരം നിയമം എന്നൊക്കെ പറഞ്ഞു ആരും ഇത് വഴി വരരുത് എന്ന മുന്നറിയിപ്പ് കൂടി നൽകുകയാണ് എസ്തർ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആണ് എസ്തർ അനിൽ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

എസ്തർ അനിലിന്റെ വാക്കുകൾ ഇങ്ങനെ:

നമ്മൾ എന്ത് ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എങ്ങനെ സംസാരിക്കണം തുടങ്ങിയവയെല്ലാം ഓരോ വ്യക്തിയുടെയും തീരുമാനങ്ങളാണ്. അതിൽ ഇടപെടാൻ മറ്റാർക്കും അധികാരമില്ല. ആ സ്വാതന്ത്ര്യം മാത്രമേ എല്ലാവരുടെയും അടുത്തുനിന്നും പ്രതീക്ഷിക്കുന്നുള്ളൂ. ഞാൻ ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങൾക്ക് പറയാം. പക്ഷേ ഈ വസ്ത്രം ധരിക്കരുതെന്ന് വിധിയെഴുതരുത്.

നല്ല രീതിയിലുള്ള വിമർശനങ്ങളെ മാനിക്കുന്നു. അല്ലാതെ ഇതാണ് ഞങ്ങളുടെ സംസ്‌കാരം, നിയമം എന്നൊക്കെ പറഞ്ഞു വരരുത്. ആ സ്വഭാവം പെട്ടെന്ന് മാറില്ലെന്നറിയാം. ഇത്തരം മൂവ്‌മെന്റുകൾ മാറ്റങ്ങൾക്ക് കാരണമാകട്ടെ.

അതേ സമയം എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോൺ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്. ഇപ്പോൾ ഫോട്ടോഷൂട്ടും ഒക്കെയായി സോഷ്യൽ മീഡയിയൽ സജീവമാണ് എസ്തർ.

അതേ സമയം ദൃശ്യം 2 ലും എസ്തർ അഭിനയിക്കുന്നുണ്ട്. ആലുവയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 2 ന്റെ സെറ്റിലാണ് എസ്തർ ഇപ്പോൾ. മോഹൻലാൽ, മീന, അൻസിബ, ആശാശരത്, സിദ്ധീഖ്, തുടങ്ങിയവരെല്ലാം ദൃശ്യം 2 ന്റെ ഷൂട്ടിനായി എത്തിയിട്ടുണ്ട്.

Advertisement