ആദ്യത്തെയാൾ എന്നെ പറ്റിച്ച് കടന്നു കളഞ്ഞു, അഞ്ചാറു വർഷം നീണ്ടു നിന്ന മറ്റൊരു ബന്ധം ഉണ്ടായിരുന്നു അയാൾ ചെയ്തത് ഇങ്ങനെ: തന്റെ 2 പ്രണയ ബന്ധങ്ങളും തകർന്നതിനെ കുറിച്ച് നടി ഐശ്വര്യ

517

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഐശ്വര്യ രാജേഷ്. മലയാളത്തിന്റെ കുഞ്ഞിക്ക പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിലും എത്തി തിളങ്ങിയ ഐശ്വര്യ രാജേഷ് തമിഴിലെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.

മികച്ച നടിക്കുള്ള തമിഴ്‌നായ് സംസ്ഥാന അവാർഡ് നേടിയ താരം കൂടിയാണ് ഐശ്വര്യ രാജേഷ്. ധ്രുവനച്ചിത്തിരവും സെക്ക സിവന്ത വാനവും ഉൾപ്പടെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. തനിക്ക് രണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് താരം നേരത്തെ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

Advertisements

ഒരു വിനോദ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഐശ്വര്യ രാജേഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്.കഥകൾ പഴയതാണ് അതൊരു പ്രണയകഥ അല്ലതാനും. പ്രണയ നഷ്ടത്തിന്റെ കഥയാണ്. തേപ്പുകാരികൾ എന്ന പഴി പെൺകുട്ടികൾക്ക് ആണെങ്കിൽ ഐശ്വര്യയുടെ കഥയിൽ ഒരു തേപ്പുകാരനാണ് ഉള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ഓസ്ട്രേലിയൻ കമ്പനിയിൽ ജോലി ചെയ്യുകയാണ്, അവസരം ലഭിച്ചാൽ വീണ്ടും സിനിമയിൽ കാണാം: വെട്ടത്തിലെ ദിലീപിന്റെ പെങ്ങളെ കണ്ടെത്തി, നടി പറയുന്നത് കേട്ടോ

പ്ലസ് വൺ പ്ലസ് ടു കാലത്ത് ഞാൻ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ, അവൻ എന്നെ വഞ്ചിച്ച് കടന്നു കളഞ്ഞു. ഇപ്പോൾ അയാൾക്ക് അതിൽ നഷ്ടം തോന്നുന്നുണ്ടാവും. പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ മറ്റൊരാളുമായി ഇഷ്ടത്തിലായി. അത് അഞ്ചാറു വർഷം നീണ്ടുനിന്ന ഒരു ബന്ധം ആയിരുന്നു.

എന്നാൽ പ്രായോഗികമായി ഞങ്ങൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം നീണ്ടുനിന്നില്ല. ഞാൻ സിനിമാ മേഖലയിൽ ആണല്ലോ ജോലി ചെയ്യുന്നത്. ഇവിടെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ. അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

ഇതു മാത്രമാണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത്. ഇതല്ലാതെ ഓർത്തെടുക്കാൻ പറ്റിയ വേറെ ഒരു പ്രണയ ബന്ധമോ വേർപിരിയലോ ഒന്നുമുണ്ടായിട്ടില്ല. എന്തായാലും എന്റെ മൂന്നാമത്തെ പ്രണയം സ്ഥായിയായിരിക്കും എക്കാലത്തും നിലനിൽക്കും എന്നും ഐശ്വര്യ രാജേഷ് പറയുന്നു.

Also Read
പിറന്നാള്‍ ആഘോഷിച്ച് മടുത്ത് ബഷീര്‍ ബഷി; സമ്മാനങ്ങള്‍ കൊണ്ടും സ്‌നേഹം കൊണ്ടും വീര്‍പ്പ് മുട്ടിച്ച് സുഹാനയും മഷൂറയും; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ജന്മദിനം

Advertisement