പിറന്നാള്‍ ആഘോഷിച്ച് മടുത്ത് ബഷീര്‍ ബഷി; സമ്മാനങ്ങള്‍ കൊണ്ടും സ്‌നേഹം കൊണ്ടും വീര്‍പ്പ് മുട്ടിച്ച് സുഹാനയും മഷൂറയും; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ജന്മദിനം

64

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബഷീര്‍ ബഷിയും ഭാര്യമാരും. അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ച് ദിവസങ്ങളായി മഷുറയുടെയും ബഷീറിന്റെയും സുഹാനയുടെയും എല്ലാം സോഷ്യല്‍മീഡിയയില്‍ ബഷീര്‍ ബഷിയുടെ ജന്മദിനമാണ് വിശേഷം.

ALSO READ- മൂന്നോളം പ്രണയം ഉണ്ടായിരുന്നു; മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പിരിഞ്ഞു; രണ്ട് പ്രണയങ്ങള്‍ പെണ്‍കുട്ടികളുടേത് ആയിരുന്നു എന്നും സുബി സുരേഷ്

തന്റെ ഭാര്യമാരുടെ സമ്മാനമായി കിട്ടിയ ഗിഫ്റ്റ് ബോക്‌സുകള്‍ അണ്‍ ബോക്സ് ചെയ്യുന്നതാണ് വീഡിയോ. അതിന് വേണ്ടിയുള്ള ഷോപ്പിങിനെ കുറിച്ചുള്ള മറ്റൊരു വീഡിയോ മഷുറ പങ്കുവെച്ചിട്ടുണ്ട്. ബര്‍ത്ത് ഡേ ബ്ലാസ്റ്റ്, ഡെകറേഷന്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ഉള്‍കൊള്ളിച്ചുകൊണ്ട് മറ്റൊരു വീഡിയോയും കൂടാതെ, ബര്‍ത്ത് ഡേ ആഘോഷം ലൈവ് ആയും എടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ, യൂട്യൂബില്‍ മാത്രം ഒതുങ്ങുന്നതല്ല ബഷിയുടെ ജന്മദിന ആഘോഷം. അത് ഇന്‍സ്റ്റഗ്രാമിലുമെത്തയിട്ടുണ്ട്. ബഷിയെ ആശംസിച്ചുകൊണ്ട് സുഹാനയും മഷുറയും ഇന്‍സ്റ്റഗ്രാമിലെത്തി. രണ്ട് ഭാര്യമാരെയും ചേര്‍ത്ത് പിടിച്ച് ഇരിയ്ക്കുന്ന ഫോട്ടോകളും, തനിച്ചുള്ള ഫോട്ടോകളും ഒക്കെയായി ബഷീറും പിന്നാലെയെത്തി.

നിന്റെ ജീവിതത്തില്‍ എല്ലാ വിജയവും സന്തോഷവും ഉണ്ടാവാന്‍ അള്ള അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് സുഹാന പോസ്റ്റിട്ടപ്പോള്‍, താങ്ക്സ് പറഞ്ഞ് ബഷി എത്തി. ലവ് യു ബേബീ, ഒരിക്കല്‍ കൂടെ പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു മഷുറയുടെ പോസ്റ്റ്. അതിന് താഴെ താങ്ക്യു പെഞ്ചായി, ലവ് യു ടൂ മോളൂ എന്നാണ് ബഷി കുറിപ്പിട്ടിരിക്കുന്നത്.

അതേസമയം, ആരാധകരും ഈ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുകയാണ്. ഒത്തൊരുമയെയും സ്നേഹത്തെയും പ്രശംസിച്ചുകൊണ്ടും, അവസാനം വരെ ഇങ്ങനെ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ടുമാണ് ആരാധകര്‍ എത്തിയിരിക്കുകയാണ്.

Advertisement