മൂന്നോളം പ്രണയം ഉണ്ടായിരുന്നു; മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പിരിഞ്ഞു; രണ്ട് പ്രണയങ്ങള്‍ പെണ്‍കുട്ടികളുടേത് ആയിരുന്നു എന്നും സുബി സുരേഷ്

116

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും അവതാരകയായും ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിങ്കരിയായ താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളില്‍ അവതാരകയായും എത്തിയ സുബി സിനിമകളിലും സീരിയലുകളിലും സജീവമാണ്. കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാ രിയാണ് സുബി.

എന്നാല്‍, സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍ എന്നും സുബി സുരേഷ് വ്യക്തമാക്കുന്നു.

Advertisements

കോവിഡ് കാലത്തിന് ശേഷം പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു താരം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്ന് സുബി കിടപ്പിലായത്. അടങ്ങിയൊതുങ്ങി ഇരിക്കുന്ന സ്വഭാവമേ ഇല്ലാത്ത താരം പെട്ടെന്ന് ആശുപത്രി കിടക്കിയാലപ്പോള്‍ ഞെട്ടലോടെയാണ് ആരാധകര്‍ ആ വാര്‍ത്ത കേട്ടത്. എന്നാല്‍ കുഴപ്പമൊന്നുമില്ലാതെ ആരോഗ്യവതിയായി തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ് താരം.

ALSO READ- ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ലങ്കയിലുമുണ്ട് ദുല്‍ഖറിന് മ രണ മാസ് ഫാന്‍സ്; ആരാധന മൂത്ത് കുഞ്ഞിന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍; അമ്പരന്ന് താരം!

ഇപ്പോഴിതാ തന്റെ പ്രണയജീവിതത്തെ കുറിച്ചും ആദ്യമായി തുറന്ന് സംസാരിക്കുകയാണ് സുബി സുരേഷ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരേ സമയം രണ്ട് പേര്‍ തന്നെ പ്രണയിച്ചിരുന്നെന്നാണ് സുബിയുടെ തുറന്ന് പറച്ചില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഹീറോയിനായിരുന്നു എന്നാണ് സുബി പറയുന്നത്. ഗേള്‍സ് സ്‌കൂളിലാണ് താന്‍ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു. അവിടുത്തെ രണ്ട് കുട്ടികള്‍ക്ക് തന്നോട് പ്രണയമുണ്ടായിരുന്നു എന്ന് സുബി പറയുന്നു. ആശയും സുലേഖയുമായിരുന്നു ആ രണ്ട് പേരെന്നും സുബി സുരേഷ് പറയുന്നുണ്ട്.

ALSO READ- സുരേഷ് ഗോപി ആണ് ആ ഐഡിയ തന്നത്; ഇല്ലായിരുന്നെങ്കില്‍ മണിച്ചിത്രത്താഴ് ഇത്ര വലിയ വിജയം നേടില്ലായിരുന്നു; മനസ് തുറന്ന് ഫാസില്‍

സ്‌കൂളില്‍ പത്താം ക്ലാസിലായിരുന്നപ്പോള്‍ ഞാന്‍ സ്‌കൂള്‍ ലീഡര്‍ കൂടിയായിരുന്നു. പി ടി പിരീഡില്‍ അവര്‍ കളിക്കാനൊന്നും പോകാതെ ജനലിലൂടെ തന്നെ ഇങ്ങനെ നോക്കിയിരിക്കും അന്ന് തനിക്കത് ബുദ്ധിമുട്ടായിരുന്നെന്നും സുബി പറയുന്നുണ്ട്. ഒരിക്കല്‍ പനി വന്ന് പത്ത് പതിനഞ്ച് ദിവസം താന്‍ സ്‌കൂളില്‍ പോയിരുന്നില്ല.

അതുകഴിഞ്ഞ് ചെന്നപ്പോള്‍ അവര്‍ ഓടിയെത്തി തന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. സുഖമില്ലായിരുന്നെന്ന് താന്‍ മറുപടി പറഞ്ഞപ്പോള്ഡ പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമായെന്നും ഒരു ഫോട്ടോ ഉണ്ടെങ്കില്‍ തരാമോ കൈയില്‍ വയ്ക്കാനായിട്ടെന്നും അവര്‍ ചോദിച്ചെന്നാണ് സുബി പറയുന്നത്. ഈ സംഭവത്തടെയാണ് അവര്‍ക്ക് എന്നോട് പ്രേമമാണെന്ന് മനസ്സിലായതെന്നും സുബി പറയുന്നു.

അതേസമയം, താരം തന്റെ വിവാഹത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. തന്റെ വിവാഹം എപ്പോഴാണെന്ന് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് സുബിയുടെ വാക്കുകള്‍. തനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ലെന്നും സുബി പറഞ്ഞു. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് താരം വെളിപ്പെടുത്തി.

എന്റെ ഫാമിലി ആണ് എനിക്ക് വലുത്. തന്റെ ജീവിതത്തിലേക്ക് വരുന്ന ആള്‍ തന്നെക്കാള്‍ ഏറെ തന്റെ കുടുംബത്തെ സ്‌നേഹിക്കുന്നയാള്‍ ആവണം എന്നാണ് ആഗ്രഹം. അക്കാര്യത്തിനാണ് താന്‍ ഏറ്റവും മുന്‍ഗണന കൊടുക്കുന്നത്. യുഎസില്‍ നിന്നൊക്കെ വിവാഹ ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സുബി പറയുന്നുണ്ട്.

Advertisement