സുരേഷ് ഗോപി ആണ് ആ ഐഡിയ തന്നത്; ഇല്ലായിരുന്നെങ്കില്‍ മണിച്ചിത്രത്താഴ് ഇത്ര വലിയ വിജയം നേടില്ലായിരുന്നു; മനസ് തുറന്ന് ഫാസില്‍

13336

മലയാളികള്‍ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. ഇപ്പോഴും ചലച്ചിത്രം സജീവമായി തന്നെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും വാഴ്ത്തലുകളും ഇല്ലാത്ത സിനിമാഗ്രൂപ്പുകളും ഉണ്ടാകില്ല. ഫാസില്‍ എന്ന ചലച്ചിത്രകാരന്റെ മാസ്റ്റര്‍പീസ് വര്‍ക്കുകളില്‍ ഒന്നാണ് ഈ ചിത്രമെന്ന് സംശയമില്ലാതെ ആരും പറയും. ടെലിവിഷനില്‍ എത്ര തണവണ വന്നാലും വീണ്ടും വീണ്ടും മലയാളികള്‍ മണിച്ചിത്രത്താഴ് കണ്ടു കൊണ്ടിരിക്കും. അത്രയേറെ റിപ്പീറ്റ് വാല്യു ഉള്ള ചിത്രമാണ് മണിച്ചിത്രത്താഴ്.

നിത്യഹരിത ചിത്രമെന്ന് പോലും ഇതിനെ വിശേഷിപ്പിക്കാം. സംവിധായകന്‍ ഫാസില്‍ തന്നെ മണിച്ചിത്രത്താഴ് ചിത്രത്തെ ശാസ്ത്രത്തിന്റെ അടിത്തറയുടെ ഒരു ഹൊറര്‍ ചിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമ സൂപ്പര്‍ഹിറ്റ് ആയതോടെ സിനിമയില്‍ അഭിനയിച്ചു തകര്‍ത്ത താരങ്ങളുടെ എല്ലാം മൂല്യവും ഉയര്‍ന്നു.

Advertisements

മണിച്ചിത്രത്താഴ് സിനിമ കഥാഗതി കൊണ്ടും സിനിമയിലെ തമാശകളും പാട്ടുകളും ശാസ്ത്രപരമായ വിശദീകരണങ്ങള്‍ കൊണ്ടും എല്ലാം വ്യത്യസ്തമാണ്. ചിത്രത്തിന്റെ രണ്ടാം യൂണിറ്റില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, സിദ്ദിഖ് ലാല്‍, സിബി മലയില്‍ എന്നിവര്‍ണ് കൂടി ഒന്നിച്ചതോടെ എല്ലാ വിഭാഗവും മികച്ചതായ മണിച്ചിത്രത്താഴ് സിനിമ പിറന്നത്.

ALSO READ- വിവാഹ മോചന വാർത്തകൾ പ്രചരിച്ചു എന്നത് ശരിയായിരുന്നു, അതിന് പിന്നിലെ കാരണം ഇതായിരുന്നു: വെളിപ്പെടുത്തലുമായി നവ്യാ നായർ

ചിത്രത്തിന്റെ രചന മധു മുട്ടമാണ് നിര്‍വ്വഹിച്ചത്. സ്വര്‍ഗ്ഗചിത്ര ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരുടെ കരിയറിലെ ഒരു പൊന്‍ തൂവല്‍ കൂടിയാണ് മണിച്ചിത്രത്താഴ്. ശോഭനക്ക് ആ 1993-ലെ ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. ശോഭനയുടെ ഭര്‍ത്താവായ നകുലന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ സിനിമയില്‍ ജീവസ്സുറ്റതാക്കിയത്.

ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിലും സുരേഷ് ഗോപിയുടെ പങ്കുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസില്‍. ഈ ചിത്രത്തിന് വേണ്ടി എല്ലാ സീനുകളും എഴുതി പൂര്‍ത്തിയായപ്പോഴും ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിനെ ചൊല്ലി അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനും ക്ലൈമാക്‌സില്‍ ആത്മവിശ്വാസം പോരായിരുന്നെന്നാണ് ഫാസില്‍ തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ALSO READ- ബന്ധം പിരിഞ്ഞതിന് ശേഷം മേഘ്നയുടെ ജീവിതത്തിൽ വന്ന മാറ്റം കണ്ടോ, അഴക് ദേവതയാണെന്ന് ആരാധകർ

സിനിമ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ഒരു സംശയം നിലനില്‍ക്കുകയും നമ്മള്‍ ചിത്രത്തിലൂടെ ഒരിക്കലും ഇത്തരത്തിലൊരു അന്ധവിശ്വാസം പ്രചാരം നേടുകയും ചെയ്യരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. ചിത്രം ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പോവുകയും പൂര്‍ണ്ണമായും ഒരു ഹൊറര്‍ ഫീല്‍ നിലനില്‍ക്കുകയും വേണമെന്നായിരുന്നു പൊതുവെ ഉയര്‍ന്ന അഭിപ്രായം.

കൂടാതെ അവസാനം ശുഭപര്യവസായി ആവുകയും വേണം ഒപ്പം നകുലന് തന്റെ ഗംഗയെ തിരിച്ചു കിട്ടുകയും വേണം. അങ്ങനെ എല്ലാവരും വലിയ ആലോചനയും അതിന്റെ ഒപ്പം ചര്‍ച്ചകളും കാര്യമായി നടന്നെങ്കിലും ആര്‍ക്കും കാര്യമായ ഐഡിയകള്‍ കിട്ടിയില്ല. ആ സമയത്താണ് സുരേഷ് ഗോപി ഒരു അഭിപ്രായം മുന്നോട്ട് വെക്കുന്നത്. ഇത് ആ ചിത്രത്തിന്റെ തന്നെ പ്ലസ് പോയിന്റ് ആയി മാറുകയായിരുന്നു. ചിത്രത്തില്‍ ഒരു ഡമ്മിയെ വച്ച് ആ സീന്‍ ഒരുക്കിക്കൂടെ എന്നായിരുന്നു സുരേഷ് ഗോപ ിചോദിച്ചത്.

ദേഷ്യത്തില്‍ നില്‍ക്കുന്ന ഗംഗ തന്റെ പ്രതികാരം തീര്‍ക്കാനായി നകുലന് പകരം ബൊമ്മയെ വെട്ടുകയും അങ്ങനെ ആ സീന്‍ പ്രേക്ഷകരുടെ മുന്നില്‍ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും അന്ന് സുരേഷ് ഗോപി അഭിപ്രായപ്പെടുകയായിരുന്നു.

ഈ അഭിപ്രായം എല്ലാവര്‍ക്കും അത് ഇഷ്ടമാകുകയും അദ്ദേഹത്തോട് നന്ദി പറയുകയുമായിരുന്നു. സുരേഷ് ഗോപി പറഞ്ഞത് ശരിയാണ് എന്ന് മനസിലാക്കിയ ശേഷം അങ്ങനെ ഷൂട്ട് ചെയ്യാന്‍ എല്ലാവരും തയ്യാറാകുക ആയിരുന്നു എന്നും ഫാസില്‍ തുറന്നു പറയുകയാണ്.

Advertisement