ബന്ധം പിരിഞ്ഞതിന് ശേഷം മേഘ്നയുടെ ജീവിതത്തിൽ വന്ന മാറ്റം കണ്ടോ, അഴക് ദേവതയാണെന്ന് ആരാധകർ

755

വിവാഹ മോചനത്തിന് ശേഷം വളരെ അധികം പോസിറ്റീവായി കാര്യങ്ങളെ സമീപിക്കാൻ മേഘ്ന വിൻസന്റ് ശീലിച്ചു എന്നതിന് തെളിവാണ് നടിയുടെ യൂട്യൂബ് ചാനലിലെ ചില വീഡിയോകൾ. ചില അഭിമുഖങ്ങളിലും ഫിലോസഫിയുടെ ആശാനായി മേഘ്ന മാറുന്നത് കാണാം. എന്തിനെയും ഇപ്പോൾ പ്രസന്റ് മൈന്റോടെയാണ് നടി സമീപിയ്ക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ സീരിയൽ താരമാണ് മേഘ്‌ന വിൻസെന്റ്. ഇതിനോടകം ഒരുപിടി മികച്ച പരമ്പരകളിൽ വേഷമിട്ടിട്ടുള്ള മേഘ്‌ന ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ അമൃതയായി എത്തിയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ സീ കേരളയിലെ മിസ്സിസ്സ് ഹിറ്റ്‌ലർ എന്ന സൂപ്പർ പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന മേഘ്‌ന പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്.

Advertisements

Also Read
പൗരത്വ നിയമം മൂലം പറഞ്ഞയക്കുന്നവരെ ഞാൻ സംരക്ഷിക്കും, പ്രഖ്യാപനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

ടെലിവിഷൻ ലോകത്തെ കാവ്യ മാധവൻ എന്നാണ് തുടക്ക കാലത്ത് താരം വിശേഷിപ്പിക്കപ്പെട്ടത്. വിവാഹവും വിവാഹ മോചനവും അടക്കുവം സ്വകാര്യ ജീവിതത്തിലെ തകർച്ചകളെ എല്ലാം അതിജീവിച്ച് നടി കരിയറിൽ തിളങ്ങുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് മേഘ്ന. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാം വളരെ അധികം സജീവമാണ് മേഘ്ന വിൻസന്റ്.

തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട് നടി. മനോഹരമായ തന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ മേഘ്ന ആരാധകരെ നിലനിർത്തുന്നത്. പുതിയ ചിത്രങ്ങളിലൂടെ സന്തോഷകരമായ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകാം എന്ന് പറയുകയാണ് നടി.

മൈന്റ് നന്നായിരിയ്ക്കുമ്പോൾ ദിവസവും നന്നായിരിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് മേഘ്നയുടെ പുതിയ ഫോട്ടോ. നല്ല മൈന്റ് സെറ്റോടെ മനോഹരമായ ഒരു ദിവസം തുടങ്ങി എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടോകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മേഘ്നയുടെ സന്തോഷത്തിന്റെ കാരണം ഇതാണോ എന്നാണ് കമന്റിൽ ആരാധകർ ചോദിയ്ക്കുന്നത് മേഘ്നയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് തമിഴ് നാട്ടിൽ നിന്ന് പോലും ആരാധകർ എത്തിയിട്ടുണ്ട്. അഴക് ദേവത എന്നാണ് ഒരു തമിഴ് ആരാധകന്റെ കമന്റ്.

Also Read
ഓളാ തട്ടമിട്ട് കഴിഞ്ഞ ന്റെ സാറെ, ഹിജാബ് അണിഞ്ഞ് അതീവ സുന്ദരിയായി ആരാധകരെ ഞെട്ടിച്ച് ദില്‍ഷ, ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോര എന്ന കമന്റുമായി മറ്റൊരു കടുത്ത ആരാധകൻ എത്തി. മേഘ്നയുടെ ഹെയർ സ്റ്റാലിനെയും ഡ്രസ്സിങിനെയും പ്രശംസിച്ചുകൊണ്ടാണ് ഒരാളുടെ കമന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെ ആണ് മേഘ്ന പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അതിന് ശേഷം തമിഴിലും ചില സീരിയലുകൾ ചെയ്തു.

അതിനിടയിൽ ആയിരുന്നു വിവാഹം. ആ ദാമ്പത്യ ജീവിതം അധിക ദൂരം പോയില്ല. വിവാഹ മോചനത്തിന് ശേഷം മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലൂടെ ശക്തമായി തിരിച്ചെത്തി ഇരിയ്ക്കുകയാണ് നടി.

വിവാഹ മോചനത്തിന് ശേഷം വളരെ അധികം പോസിറ്റീവായി കാര്യങ്ങളെ സമീപിക്കാൻ മേഘ്ന വിൻസന്റ് ശീലിച്ചു എന്നതിന് തെളിവാണ് നടിയുടെ യൂട്യൂബ് ചാനലിലെ ചില വീഡിയോകൾ. ചില അഭിമുഖങ്ങളിലും ഫിലോസഫിയുടെ ആശാനായി മേഘ്ന മാറുന്നത് കാണാം.

Advertisement