പൗരത്വ നിയമം മൂലം പറഞ്ഞയക്കുന്നവരെ ഞാൻ സംരക്ഷിക്കും, പ്രഖ്യാപനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

139

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ ശക്തനായ നേതാവുമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാതിരുന്ന താരം 2020 തോടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ മടങ്ങി വരവ്.

തുടർന്ന് താരം നായകനായ കാവൽ, പാപ്പാൻ എന്നീ സിനിമകളും തകർപ്പൻ വിജയമായി മാറിയിരുന്നു. മേഹൂം മൂസ എന്ന സിനിമയിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സെപ്റ്റംബർ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്യുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ്, ജോണി ആന്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ഇപ്പോഴിതാ കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടുവരാൻ പോകുന്ന പൗരത്വ ഭേദഗതി നിയമം പ്രകാരം പറഞ്ഞ് അയക്കുന്ന ആളുകളെ താൻ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. എന്നാൽ ആർക്കും ഒരാളുടെ പേര് പറയാൻ ഇല്ലെന്നും അപ്പോൾ പിന്നെ ഇവരുടെ ആരോപണം എന്താണെന്നും താരം ചോദിക്കുന്നു.

Also Read
ഇതുവരെ കണ്ട ലാലേട്ടനായിരിക്കില്ല, ഇനിയും ഒരുപാട് ഉയരങ്ങളിലെത്തിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ഒടിയനു ശേഷം പുതിയ ചിത്രം ഒരുങ്ങുന്നു

ഓൺലൈൻ മാധ്യമമായ ഫിൽമി ബീറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. സിറ്റിസൻഷിപ്പ് അമെന്റ്മെന്റ് ആക്റ്റിന്റെ അത്യാവശകത എന്താണെന്ന് ഇതിനെ എതിർക്കാൻ പ്രേരിപ്പിക്കപ്പെട്ട് എതിർക്കാൻ വന്നവർക്കും മനസിലായി.

അങ്ങനെ പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാൻ സംരക്ഷിച്ചോളാം. അപ്പോൾ ആരുടെയും പേര് പറയാനില്ല. അപ്പോൾ പിന്നെ എന്താണ് നിങ്ങളുടെ അലിഗേഷൻ. കാർഷിക നിയമങ്ങൾക്ക് എന്താണ് കുഴപ്പം. ഈ ചർച്ച ചെയ്ത ആൾക്കാർ ആരെങ്കിലും കാർഷിക നിയമങ്ങൾ വായിച്ചിട്ടുണ്ടോ. എവിടെയാണ് അതിന്റെ കുഴപ്പമെന്ന് ഒന്ന് പറയാമോ. ഇപ്പോൾ എങ്ങനെയാണ് ഇതൊക്കെ നടന്നു കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ലെന്നും സുരേഷ് ഗോപി പറയുന്നു.

അതേ സമയം കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ആക്റ്റിനും കാർഷികനിയമങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കർഷകരുടെ പ്രതിഷേധം മൂലം കാർഷിക നിയമങ്ങളിൽ നിന്നും സർക്കാർ പിൻവലിയുക ആയിരുന്നു. അതേസമയം, തന്റെ പുതിയ ചിത്രമായ മേ ഹൂം മൂസയെ കുറിച്ചും സുരേഷ് ഗോപി പറയുകയുണ്ടായി. മേ ഹും മൂസ എന്ന് പറഞ്ഞ് നടക്കുന്ന ആളിന്റെ കഥയാണ് ഇത്.

നിങ്ങൾ കൊണ്ടുവന്ന് കുഴിച്ചിട്ട മയ്യത്ത് ഏത് ഹറാം പിറന്നവന്റെ മയ്യത്താണ് എന്ന് ചോദിച്ചു നടക്കുന്ന ഒരു മൂസ. പക്ഷേ മൂസയെ കണ്ട് നാട്ടുകാർ പറയുന്നത് പ്രേതമെന്നാണ്. ആർമി ഇന്റലിജൻസ് പറയുന്നത് ഐഎസ്‌ഐയിൽ നിന്നുള്ള ആളാണെന്ന്. അയാൾ ഒരു ടെററിസ്റ്റാണോ നിങ്ങൾ തീരുമാനിക്ക് മൂസ എന്താണെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read
ഭ്രാന്തമായി സ്‌നേഹിക്കുന്നു, മഹാലക്ഷ്മിക്കൊപ്പം റൊമാന്‌റിക്കായി രവീന്ദര്‍, വൈറലായി ചിത്രങ്ങള്‍, മനോഹരമെന്ന് ആരാധകരും

Advertisement