നീണ്ട ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം ഇടവേള ബാബു ‘അമ്മയുടെ’ ഭാരവാഹിത്വം ഒഴിയുന്നു

313

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്ത് കഴിഞ്ഞ 25 കൊല്ലമായി വിവിധ പദവികളില്‍ സജീവമായിരുന്ന ഇടവേള ബാബു വരുന്ന ജൂണ്‍ 30 ന് നടക്കുന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ സ്ഥാനമൊഴിയും. ഇനി അമ്മയുടെ ഭാവവാഹിത്വത്തിലേക്ക് ഇല്ലെന്നാണ് ഇടവേള ബാബുവിന്റെ തീരുമാനം.

Advertisements

1994ല്‍ രൂപീകരിച്ച അമ്മയുടെ മൂന്നാം ഭരണ സമിതിയിലാണ് ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായി സ്ഥാനം ഏല്‍ക്കുന്നത്. തുടര്‍ന്ന് ഇന്നോളം ഇരുപത്തഞ്ചു വര്‍ഷത്തോളം കാലം അമ്മയില്‍ വിവിധ സ്ഥാനങ്ങള്‍ ഇടവേള ബാബു വഹിച്ചു.കഴിഞ്ഞ വര്‍ഷം തന്നെ അമ്മ ഭാരവാഹിത്വം ഒഴിയാന്‍ തീരുമാനിച്ച ഇടവേള ബാബു മമ്മൂട്ടിയുടെ നിര്‍ദേശത്തില്‍ ആ സ്ഥാനത്ത് തുടരുകയായിരുന്നു.

മോഹന്‍ലാലും അമ്മ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്. 3 കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ താര സംഘടനയ്ക്ക് ഉണ്ടാകും.

506 അംഗള്‍ക്കാണ് അമ്മയില്‍ വോട്ടിംഗ് അവകാശം ഉള്ളത്. ജൂണ്‍ 3 മുതല്‍ ഭാരവാഹികളായി മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും പത്രിക സ്വീകരിക്കും.

 

Advertisement