Home Entertainment Celebrities

കാന്‍ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന് അഭിമാനമായി നടി കനി കുസൃതി

59

കാന്‍ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന് അഭിമാനമായി നടി കനി കുസൃതി. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ കനിയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

also read
നീണ്ട ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം ഇടവേള ബാബു ‘അമ്മയുടെ’ ഭാരവാഹിത്വം ഒഴിയുന്നു
പാതിമുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി ഫെസ്റ്റിന് എത്തിയത്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ പലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നതിന്റെ ശക്തമായ ചിഹ്നമാണ് തണ്ണിമത്തന്‍.

Advertisements

കനി തണ്ണിമത്തന്‍ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുകയാണ്. ഒപ്പം ഒട്ടനവധി പേര്‍ കനിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നുമുണ്ട്. നിരവധി ഫാന്‍ പേജുകളിലും അഭിമാനകരമായി കനിയുടെ ഫോട്ടോകളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

കനി കുസൃതി പ്രധാന കഥാപാത്രമായെത്തുന്ന ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് താരം കാനിലെത്തുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രം കൂടി ആയിരുന്നു ഇത്. കനി കുസൃതിയ്ക്ക് ഒപ്പം ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ്‍ എന്നിവരും റെഡ് കാര്‍പ്പെറ്റില്‍ തിളങ്ങിയിരുന്നു.

 

 

Advertisement