നൂറ് കോടി രൂപ മുടക്കി അറബിക്കടലിന് അഭിമുഖമായി സ്വപ്നവീട് സ്വന്തമാക്കി ഹൃത്വിക് റോഷൻ

253

ഇന്ത്യ മുഴുവൻ മാത്രമല്ല വിദേശത്തും ധാരാളം ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ് ഹൃത്വിക് റോഷൻ. താരത്തിന്റെ സിനിമ വിശേഷങ്ങളക്കാളും പ്രേക്ഷകർക്ക് അറിയാൻ താൽപര്യം നടന്റ സ്വകാര്യ വിശേഷങ്ങളാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഹൃത്വിക്കിന്റെ പുതിയ വിശേഷങ്ങളാണ്.

ഹൃത്വിക് റോഷന്റെ പുതിയ വീടിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് വാർത്തകളിൽ ഇടം നേടുന്നത്. 100 കോടി രൂപ മുടക്കിയാണ് തന്റെ സ്വപ്ന വീട് ഹൃത്വിക് റോഷൻ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ ജുഹു വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലെ അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്.

Advertisements

മന്നത്ത് എന്നാണ് അപ്പാർട്ട്‌മെന്റുകൾ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കെട്ടിടത്തിന്റെ പേര്. കെട്ടിടത്തിലെ പത്ത് പാർക്കിംഗ് സ്ലോട്ടുകൾ ഹൃത്വികിന് ഉപയോഗിക്കാം. കെട്ടിടത്തിന്റെ 15,16 നിലകളിലായി വ്യാപിച്ച് കിടക്കുന്ന 27,534.85 ചതുരശ്ര അടി വിസ്തൃതിയുള്ള ഡ്യുപ്ലെക്‌സിന് 67.50 കോടിയാണ് ഹൃത്വിക് മുടക്കിയത്.

14ാം നിലയിലുള്ള 11,165.82 ചതുരശ്രഅടി വിസ്തൃതിയിലുള്ള അപ്പാർട്ട്‌മെന്റിന് 30 കോടിയാണ് ചെലവായത്. 1.95 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ചെലവായി. നേരത്തെ ജുഹുവിൽ കടലിന് അഭിമുഖമായി നിൽക്കുന്ന മറ്റൊരു കെട്ടിടത്തിലും ഹൃത്വിക് അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു. 8.25 ലക്ഷം രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക.

ലോക്ഡൗണിനിടെ കടലിന് അഭിമുഖമായ വീട്ടിൽ നിന്നും ഹൃത്വിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പുതിയതായി വാങ്ങിയ അപ്പാർട്ട്മെന്റുകൾക്ക് ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. കടലിലേക്ക് അഭിമുഖമായുള്ള ഈ അപ്പാർട്ട്മെന്റ് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്.

27534 ചതുരശ്ര അടി വിസ്തീർണമുള്ള ഡ്യുപ്ലെക്‌സിന് 67.5 കോടി രൂപയും 11165 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പതിനാലാം നിലയിലെ അപ്പാർട്ട്മെന്റിന് 30 കോടി രൂപയുമാണ് ഹൃതിക് നൽകിയത് എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്.

മക്കൾക്കും മുൻ ഭാര്യ സൂസന്നെ ഖാനിനൊപ്പവുമാണ് ഹൃത്വിക് ലോക്ഡൗൺ കാലം ചെലവഴിച്ചത്. വാർ, സൂപ്പർ 30 എന്നിവയാണ് ഹൃത്വിക്കിന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ക്രിഷ് സീരിസിന്റെ നാലാമത്തെ ഭാഗം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ഹൃത്വിക് റോഷൻ.

Advertisement