Home Entertainment

ജോമോന്റെ സുവിശേഷങ്ങളുടെ സെറ്റിൽ വച്ച് ദുൽഖർ സൽമാൻ തന്നെ ഞെട്ടിച്ചു, പിന്നീട് മമ്മുട്ടി എന്നെ വിളിച്ചു സംസാരിച്ചു: വെളിപ്പെടുത്തലുമായി മുകേഷ്

4445

മലയാളത്തിലെ താരരാജാക്കൻമാരായി മോഹൻലാൽ, മമ്മൂട്ടിയും വിലസുമ്പോൾ തന്നെ ജയറാം സുരേഷ് ഗോപി മുകേഷ് സിദ്ദിഖ് തുടങ്ങിയവരൊക്കെ നായകന്മാരായി വൻ വിജയങ്ങൾ സമ്മാനിച്ച് നിറഞ്ഞു നിന്ന താരങ്ങളാണ്. ഇവർ എല്ലാവരും തമ്മിൽ അടുത്ത സൗഹൃദവും ആണ് സൂക്ഷിക്കുന്നത്.

ഇത് സമയം താൻ സിനിമയിലേക്ക് വരുന്ന സമയത്തെ കാര്യങ്ങളെക്കുറിച്ചുളള മുകേഷിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമയിലേക്ക് വരുന്ന സമയത്ത് സീനിയർ താരങ്ങൾ എന്ത് പറയുന്നു എന്നറിയാൻ കാതോർത്തിരിക്കുന്ന നിമിഷം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്.

Advertisements

അവർ പറയുന്നത് മനസിലാക്കി കൂടുതൽ കാര്യങ്ങൾ മികവോടെ ചെയ്യാൻ കഴിയുമായിരുന്നുവെന്നും മുകേഷ് പറയുന്നു. എന്നാൽ തങ്ങൾക്ക് തങ്ങളുടെ സീനിയേഴ്സുമായി ഉണ്ടായിരുന്ന ബന്ധം ഇപ്പോഴത്ത താരങ്ങളിൽ കാണാനില്ലെന്നും മുകേഷ് പറയുന്നു. ഇന്നത്തെ താരങ്ങൾക്കിടയിൽ അങ്ങനെ ഒരു ജൂനിയേഴ്സ് സീനിയേഴ്സ് ബന്ധം കാണാനില്ലെന്നാണ് താരം അഭിപ്രായപ്പെ്ടത്.

എന്നാൽ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനിൽ കണ്ട ഒരു ഗുണത്തെക്കുറിച്ചും മുകേഷ് പറയുന്നുണ്ട്. താൻ അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വച്ച് ദുൽഖർ സൽമാൻ തന്നെ ഞെട്ടിച്ചുവെന്നാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:

സീനിയർ താരങ്ങൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു അത് നമ്മുടെ തമാശയും അഭിപ്രായവുമൊക്കെയായി പറയുന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ ഒരു ജൂനിയേഴ്സ് സീനിയേഴ്സ്’ ബന്ധം സിനിമയിൽ അത്ര കാണാനില്ല. പക്ഷേ എന്നെ സന്തോഷിപ്പിച്ച ഒരു കാര്യമുണ്ട്.

ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വച്ച് എന്നോടും ഇന്നസെന്റ് ചേട്ടനോടും ദുൽഖർ മണിക്കൂറുകളോളം സംസാരിച്ചിരുന്നു അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയപ്പോഴാണ് അന്ന് വൈകുന്നേരം എന്നെ മമ്മുക്ക വിളിക്കുന്നത്.

നിങ്ങളുമായി ദുൽഖർ കൂടുതൽ നേരം സമയം ചെലവിട്ടെന്ന് ഞാൻ അറിഞ്ഞു. അത് നല്ല കാര്യമാണ് ഞാൻ അവനോട് പറയും നിങ്ങളെ പോലെയുള്ള സീനിയർ താരങ്ങളുമായി കൂടുതൽ സംസാരിച്ചിരിക്കണം അവരിൽ നിന്ന് കൂടുതൽ പഠിക്കാനുണ്ട് എന്നൊക്കെയെന്നും മുകേഷ് വ്യക്തമാക്കുന്നു.

Advertisement