പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു, ഇത് വേണോ എന്ന് ചോദിച്ചു, പക്ഷേ എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു മനസ് എലിസബത്തിനുണ്ട്: ഭാര്യയെ കുറിച്ച് ബാല

110

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ ആയിരുന്നു ബാല. അടുത്തിടെ ആയിരുന്നു ബാല രണ്ടാമതും വിവാഹം കഴിച്ചിരിന്നു. ഡോക്ടർ എലിസബത്ത് ഉദയനെ ആയിരുന്നു ബാല രണ്ടാമത് വിവാഹം കഴിച്ചത്. ഗായികയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അമൃത സുരേഷുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ബാല വീണ്ടും വിവാഹിതനാവുന്നത്.

2010 ൽ ആയിരുന്നു ബാലയും അമൃതയും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. ബാലയ്ക്കും അമൃതയ്ക്കും അവന്തിക എന്നൊരു മകളുണ്ട്. അമ്മ അമൃതയ്ക്കൊപ്പം മകൾ കഴിയുന്നത്.

Advertisements

Also Read
ഐ ലവ്യു അച്ഛാ, ദിലീപിന് കിടിലൻ പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി, ഏറ്റെടുത്ത് ആരാധകർ

അമൃത പങ്കെടുത്ത റിയാലിറ്റി ഷോയിൽ ഗസ്റ്റായി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ വിവാഹത്തിലുമെത്തി. എന്നാൽ 2015 മുതൽ ഇരുവരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു. 2019ൽ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞത്.

അതേ സമയം എലിസബത്തിനെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്ന് തുറന്നു പറയുകയാണ് ബാല ഇപ്പോൾ. അടുത്തിടെയാണ് ബാല രണ്ടാം വിവാഹം ചെയ്തത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു.

എന്നാൽ താൻ ഇപ്പോഴും മകളെ സ്നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി. വളരെ ലളിതമായ രീതിയിൽ വിവാഹം നടത്തണം എന്നായിരുന്നു ആഗ്രഹം. കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. എന്നാൽ എന്നെ സ്നേഹിക്കുന്നവർ വിളിക്കാതെ തന്നെ ചടങ്ങിന് സാക്ഷിയാകാൻ എത്തി.

അവർ മനസ് കൊണ്ട് അനുഗ്രഹിച്ചാണ് പോയതെന്നും ബാല പറയുന്നു. വിവാഹത്തെ കുറിച്ചും എലിസബത്തിനെ കുറിച്ചും ബാല പറയുന്നതിങ്ങനെ. മറ്റൊന്നും നോക്കാതെ എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു മനസ്. അതാണ് എലിസബത്തിലേക്ക് എന്നെ ആകർഷിച്ച ഏറ്റവും വലിയ സവിശേഷത. സ്നേഹിക്കുക എന്ന് പറയുന്നത് പോലെ സ്നേഹിക്കപ്പെടുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്.

Also Read
എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണം എന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല: തുറന്നടിച്ച് ഫറ ഷിബ്ല

എലിസബത്തിന്റെ സ്നേഹത്തിൽ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനെക്കാളും ഞാൻ വിലമതിക്കുന്ന ഒന്നാണ്. സോഷ്യൽ മീഡിയ വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്. ഇത് വേണോ എന്ന് ആ സമയത്ത് ഞാൻ ചോദിച്ചിരുന്നു.

ആൾ ഒരു ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു. പക്ഷേ അവൾ തയ്യാറായില്ല. ഞാൻ വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്നും ബാല പറയുന്നു.

Advertisement