പിന്തുണയുമായി കൂടെ ഉണ്ടാവണം, ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകർ

81

കലോൽസവ വേദിയിൽ നിന്നും എത്തി മലയാളം സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട തരാമായി മാറിയ നടിയാണ് അമ്പിളി ദേവി. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് അമ്പിളി ദേവി. നൃത്തത്തിൽ കൂടെയാണ് താരം അഭിനയത്തിൽ എത്തുന്നത്.

അതേ സമയം ബാലതാരമായിട്ടാണ് അമ്പിളി ദേവി അഭനിയ രംഗത്ത് എത്തുന്നത്. താഴ് വാരപ്പക്ഷികൾ എന്ന കുട്ടികളുടെ പരമ്പരയിലൂടെയായിരുന്നു അമ്പിളിയുടെ തുടക്കം. സമയം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് ശേഷം മിനിസ്‌ക്രീനിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.

Advertisements

സഹയാത്രികയ്ക്കു സ്‌നേഹപൂർവ്വം ആണ് അമ്പിളി ദേവിയുടെ ആദ്യത്തെ സിനിമ. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന് ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സീരിയലിൽ സജീവം ആവുകയാണ് എന്ന സന്തോഷ വാർത്ത അറിയിക്കുകയാണ് അമ്പിളി ദേവി.

Also Read
മെഗാസ്റ്റാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഓസ്‌കാർ ജേതാവ്, ആവേശത്തിൽ മമ്മൂക്ക ആരാധകർ

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു താരം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എഏറ്റവും പുതിയ പരമ്പരയിലൂടെയാണ് അമ്പിളി ദേവി മടങ്ങി എത്തുന്നത്. നടി തന്നെയാണ് തന്റെ മടങ്ങി വരവ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സീരിയലിന്റെ പ്രെമോ പങ്കുവെച്ച് കൊണ്ടാണ് മടങ്ങി വരവിനെ കുറിച്ച് പറയുന്നത്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രിയപ്രേക്ഷകർക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി. മായയേ വിശ്വസിച്ചു എന്നെ ഏൽപ്പിച്ച പ്രൊഡ്യൂസർ ഉമാധരൻ സർ, ഡയറക്ടർ ദിലീപ് സർ, പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയ സഹപ്രവർത്തകർ എല്ലാവർക്കും നന്ദി.

എന്നും എന്നെ സ്‌നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു. തുമ്പപ്പൂ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്ക് മഴവിൽ മനോരമയിൽ എന്നായിരുന്നു അമ്പിളി ദേവി ഫേസ്ബുക്കിൽ കുറിച്ചത്.

പോസ്റ്റിന് താഴെ അമ്പിള ദേവിക്ക് എല്ലാവിധ ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്. അതേ സമയം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മൃദുല വിജയ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയ്ക്ക് ശേഷം മൃദുല അഭിനയിക്കുന്ന സീരിയലാണ് തുമ്പപ്പൂ.

Also Read
രതീഷിനോടും നസീർ സാറിനോടും മമ്മൂക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല, രതീഷും മമ്മൂക്കയും നല്ല സ്‌നേഹത്തിലും ആയിരുന്നു: വെളിപ്പെടുത്തൽ

വീണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അധികം മേക്കപ്പ് ഉപയോഗിക്കാതെയാണ് നടി ഈ സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംഗീത മോഹൻ ആണ് തുമ്പപ്പൂവിന് വേണ്ട തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നിത്.

അധ്യാപികയായ ഷർമിള വിയുടേതാണ് കഥ. സീരിയൽ ആരംഭിച്ചിട്ടുണ്ട്. ആത്മസഖിയ്ക്ക് ശേഷം സംഗീത മോഹൻ മഴവിൽ മനോരമയ്ക്ക് വേണ്ടി എഴുതുന്ന പരമ്പരയാണിത്. പ്രെമോ വീഡിയോ പങ്കുവെച്ച് കൊണ്ട് താരം തന്നെയാണ തുമ്പപ്പൂവിനെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെച്ചത്. എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും സംഗീത പറഞ്ഞിരുന്നു.

Advertisement