അന്ന് കള്ള കണ്ണൻ, ഇന്ന് രവിവർമ ചിത്രങ്ങളിലെ സുന്ദരി; വീണ്ടും താരമായി വൈഷ്ണവ

26

ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞു നിന്ന മുഖമാണ് ദുരുവായൂർ കോട്ടപ്പടി സ്വദേശിനി വൈഷ്ണവ കെ സുനിലിന്റേത്. കള്ള കണ്ണന്റെ കുസൃതി നിറഞ്ഞ ഭാവങ്ങളും ശരീരഭാഷയുമായ് കളം നിറഞ്ഞ വൈഷ്ണവ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ താരമാകുകയായിരുന്നു.

ഓമനത്തമുള്ള മുഖവുമായ് കൃഷ്ണനായുള്ള വൈഷ്ണവയുടെ പകർന്നാട്ടം ഒരുപാട് ആരാധകരെയാണ് സൃഷ്ടിച്ചത്. കൃഷ്ണ വേഷത്തിൽ തകർത്താടി മനസുകൾ കീഴടക്കിയ വൈഷ്ണവ പിന്നെയും വാർത്തകളിൽ നിറയുകയാണ്.

Advertisements

ഇത്തവണയും വേഷപ്പകർച്ചയിലൂടെയാണ് തന്നെയാണ് വൈഷ്ണവ വാർത്തകളിൽ ഇടം പിടിച്ചത്. രാജരവിവർമയുടെ വിഖ്യാതമായ നാല് ചിത്രങ്ങളുടെ രൂപത്തിലാണ് ഇത്തവണ താരത്തിൻറെ വരവ്. കൃഷ്ണൻറെവേഷത്തിൽ നിന്നും രാജാ രവിവർമയുടെ ചിത്രങ്ങളിലേക്കുള്ള രൂപമാറ്റവും മലയാളികൾ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുകയാണ്.

രാഹുൽ രവി എന്ന ഫോട്ടോഗ്രാഫറാണ് മനോഹരമായ ചിത്രങ്ങളുടെ പിറകിൽ. രവി വർമയുടെ ചിത്രങ്ങളോട് നീതി പുലർത്താൻ യുവ ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചു എന്നതിൻറെ തെളിവ് കൂടിയാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധയാകർഷിക്കാൻ കാരണം.

Advertisement