Home Entertainment Celebrities

എന്റെയടുത്ത് നിന്ന് പലരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്, പൃഥ്വിരാജാണ് അതിന് കാരണക്കാരൻ: വെളിപ്പെടുത്തലുമായി മിയ

23

അനാര്‍ക്കലി,​ പാവാട,​ പരോള്‍,​ മെമ്മറീസ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മിയ ജോര്‍ജ്. പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സാണ് മിയയുടെ പുതിയ ചിത്രം. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് നടി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും, തന്നെ ഈ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത് ആരാണെന്നും കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മിയ. ‘എന്റെ ഈ സിനിമയിലെ റോള്‍ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച്‌ ഏറെ പുതുമയുള്ളതാണ്. കാരണം അസ്ഥാനത്ത് ഡയലോഗടിക്കുക,​ കാര്യങ്ങള്‍ പൊലിപ്പിച്ച്‌ പറയുക അങ്ങനത്തെ സ്വഭാവമുള്ള കാരക്ടറാണ്. ഞാനിതുവരെ അങ്ങനൊരു വേഷം ചെയ്തിട്ടേയില്ല.

Advertisements

എന്റെയടുത്തു നിന്ന് അത് പലരും പ്രതീക്ഷിക്കുന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പടം കണ്ട് കഴിഞ്ഞ് പ്രേക്ഷകരില്‍ നിന്ന് അഭിപ്രായം ചോദിച്ച്‌ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ അത്ഭുതമാണ് തോന്നിയത്. രാജുച്ചേട്ടനാണ് എന്നെ ഈ പടത്തില്‍ സജസ്റ്റ് ചെയ്തത്’-മിയ പറഞ്ഞു

Advertisement