ജീവിക്കാൻ മാർഗമില്ലാതായപ്പോൾ കുടുംബം പോറ്റാൻ ഓട്ടോ ഓടിക്കാൻ ഇറങ്ങി: പഴയകാല ജീവിതം വെളിപ്പെടുത്തി കൃഷ്ണകുമാർ

173

ഏറെകാലമായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ കൃഷ്ണകുമാർ. നായക വേഷത്തേക്കാൾ കൂടുതൽ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങിയിട്ടുള്ളയാളാണ് കൃഷ്ണകുമാർ. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലാണ് കൃഷ്ണകുമാർ അഭിനയിക്കുന്നത്.

മാതൃകാ കുടുംബജീവിതം നയിക്കുന്ന താരത്തിന് നാലു പെൺമക്കളാണ് ഉള്ളത്. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്. നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ മറ്റു മക്കൾ.

Advertisements

അഹാന സിനിമയിൽ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടൻ കൃഷ്ണ കുമാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും രാഷ്ട്രീയം അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇക്കുറി കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി താരം ജനവിധി തേടുന്നുണ്ട്.

ഇപ്പോഴിതാ തന്റെ പഴയ കാലത്തെ കുറിച്ച് കൃഷ്ണകുമാർ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചി അമ്പലമേട്ടിലെ എഫ്എസിടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻനായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലും.

പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയും മുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്ത് ആയിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അച്ഛൻ മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജിൽ പഠിക്കുകയാണ്.

അച്ഛനെ സഹായിക്കാൻ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിൽ. പിന്നീട് ദൂരദർശനിൽ അനൗൺസറായിട്ട് പിന്നീട് ജോലി ലഭിച്ചു.

പിന്നെ ന്യൂസ് റീഡറായി സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
1994 ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഉണ്ണി എന്ന മികച്ച കഥാപാത്രമായിരുന്നു ലഭിച്ചത്. ആദ്യത്തെ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ആ വർഷം മികച്ച ചിത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു.

സ്വഭാവ നടനായും മികച്ച വില്ലനായും കൃഷ്ണകുമാറിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. സിനിമയിലേത് പോലെ സീരിയലിലും ശോഭിക്കാൻ കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നു. ഏഷ്യനെറ്റിലൂടെയാണ് നടന്റെ മിനിസ്‌ക്രീൻ ജീവിതം ആരംഭിച്ചത്. സ്ത്രീ ആയിരുന്നു ആദ്യത്തെ പരമ്പര.

Advertisement