എന്നെ അവര്‍ കെണിയില്‍ പെടുത്തുകയായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഷിക് ബനായ നായിക തനുശ്രീ ദത്ത

106

ഇന്ത്യയിൽ മീറ്റു ക്യാംപെയ്ൻ ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. നിരവധി താരങ്ങൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ മീറ്റു ക്യാംപെയ്‌നും മുമ്പ് തനിക്കുണ്ടായ ദുരനുഭവമുണ്ടായത് തുറന്നു പറഞ്ഞതിനെ തുടർന്ന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി തനുശ്രീ ദത്ത.

Advertisements

2008ൽ ഹോൺ ഒകെ പ്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്. അന്ന് ഒരു ഗാനരംഗത്തിൽ അഭിനയിക്കാൻ എത്തിയ തനിക്ക് ഒരു നടനിൽ നിന്ന് തീർത്തും മോശം അനുഭവമുണ്ടായതായി താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ആ ചിത്രത്തിനായി ഒപ്പിട്ട കരാറിൽ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. സത്യത്തിൽ അന്നത്തെ ആ ഗാനരംഗത്തിൽ അയാൾ ഉണ്ടായിരുന്നില്ല.

എന്നെ അവർ കെണിയിൽപ്പെടുത്തുകയായിരുന്നു ആ രംഗത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ അയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താൻ അടക്കം തുടങ്ങിയിരുന്നുവെന്നും തനുശ്രീ പറയുന്നു.

2008ൽ ഉണ്ടായ അനുഭവം അംഗീകരിക്കാത്തിടത്തോളം കാലം ഇന്ത്യയിൽ എന്ത് മീടു ക്യാംപെയിൻ ഉണ്ടായിട്ടും കാര്യമില്ലെന്നും താരം പറയുന്നു.

Advertisement