ചില ചെക്കൻമാരൊക്കെ വന്ന് നമ്മുടെ തോളിൽ ഒക്കെ കൈവെക്കും, അതെനിക്ക് ഇഷ്ടമല്ല; തുറന്നടിച്ച് നമിതാ പ്രമോദ്

13

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികയായി മാറിയ താരമാണ് നമിത പ്രമോദ്. 2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം പുതിയ തീരങ്ങളിലൂടെ നായികയായി,

രിന്നീട് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നിരവധി സിനിമകളാണ് മലയാളിക്ക് സമ്മാനിച്ചത്.നിരവധി മികച്ച കഥാപാത്രങ്ങളും ആരാധകർക്ക് സമ്മാനിച്ച നടി കൂടിയാണ് നമിത പ്രമോദ്. മിനിസ്‌ക്രീനിൽ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലെത്തിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

Advertisements

ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഹിറ്റ്‌മേക്കറായരുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയിൽ തുടക്കം കുറിച്ചത്.

നിവിൻപോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്. പിന്നീട് ജനപ്രിയൻ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽഖറിന് ഒപ്പം വിക്രമാദിത്യൻ തിടങ്ങിയ സിനിമകളിലും ഓർമ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം നമിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ മുതിർന്ന സംവിധായകരുടെ കൂടെ പ്രവർത്തിക്കാനും നമിതയ്ക്ക് കഴിഞ്ഞു. നിരവധി ആരാധകരുള്ള നമിത പ്രമോദ് തന്നെ തിരിച്ചറിയാതിരിക്കാൻ പർദ്ദിയിട്ട് വരെ പുറത്തുപോയിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ. വളരെ തിരക്കുള്ള ചില സ്ഥലങ്ങളിൽ പോകുമ്പോഴൊക്കെ തിരിച്ചറിയാതിരിക്കാൻ അങ്ങനെയൊക്കെ ചെയ്യുമായിരുന്നുവെന്ന് നമിത പറയുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നമിതയുടെ തുറന്നു പറച്ചിൽ. പുറത്തുപോകാൻ എനിക്ക് ഒരു കുഴപ്പവുമില്ല. തിരിച്ചറിഞ്ഞാൽ എന്താ കുഴപ്പം? നമ്മളോടുള്ള സ്നേഹം കൊണ്ടല്ലേ എന്നാണ് നമിത പറയുന്നത്. ആ ഒരു സ്നേഹം എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോഴൊക്കെ എന്നായിരുന്നു നമിതയുടെ മറുപടി.

എനിക്ക് ഇഷ്ടമല്ലാത്ത ഒരു സ്വഭാവമുണ്ട്. ധാരാളം ചേച്ചിമാരും ചേട്ടൻമാരും വളരെ സ്നേഹത്തോടെ എന്റെ അടുത്ത് വരികയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യും. എന്നാൽ ചില ചെക്കൻമാരൊക്കെ വന്നിട്ട് നമ്മുടെ തോളിൽ ഒക്കെ കൈവെക്കാൻ നോക്കും. എനിക്ക് അത് തീരെ ഇഷ്ടമല്ല. കാരണം നമ്മളെ ഒട്ടും പരിചയമില്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെന്നും നമിത പറഞ്ഞു.

പർദ്ദയിട്ട് ഒക്കെ പുറത്തുപോയപ്പോഴും തന്നെ ചിലർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നമിത പറഞ്ഞു. ഒരു ദിവസം ഇങ്ങനെ പോയപ്പോൾ ഒരാൾ അടുത്തുവന്ന് പറഞ്ഞു ഈ കണ്ണുകൾ എനിക്ക് മനസ്സിലായി എന്ന്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താനിപ്പോൾ വളരെ സെലക്ടീവ് ആണെന്നും അതുകൊണ്ടാണ് പലപ്പോഴും നീണ്ട ഇടവേളകൾ ഉണ്ടാകുന്നതെന്നും നമിത വ്യക്തമാക്കുന്നു.

Advertisement