നായികയെ കിട്ടിയത് അറിഞ്ഞപ്പോൾ സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞു, എനിക്ക് പക്ഷേ നായികയെ കിട്ടിയപ്പോൾ മുതൽ ചമ്മലാണ്; തുറന്ന് പറഞ്ഞ് സാന്ത്വനം താരം അച്ചു സുഗന്ധ്

1618

സീരിയൽ ആരാധകരായ മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. മലയാളികലുടെ പ്രിയ നടു ചിപ്പിയും ഭർത്താവ് രഞ്ജിത്തും കൂടിയാണ് സാന്ത്വനം നിർമ്മിക്കുന്നത്.

തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റ മലയാളം റീമേക്കായ സാന്ത്വനം പരമ്പര സോഷ്യൽ മീഡിയ യിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകൾക്ക് ആഘോഷിക്കാൻ നിരവധി കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്. പ്രണയമാണോ പ്രധാന വിഷയമെന്ന് തോന്നിപ്പിച്ച പരമ്പര പിന്നീട് വ്യത്യസ്തമായ കഥാവഴികളിലൂടെ എല്ലാം സഞ്ചരിച്ചു. ഈ പരമ്പരയിൽ ശ്രദ്ധേയ വേഷമായ കണ്ണനെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്.

Advertisements

ഇതുവരെയില്ലാത്ത ഒരു ഫാൻ ഫോളോേയിങ് സാന്ത്വനത്തിലൂടെ തന്നെ ഉണ്ടാക്കിയെടുക്കാൻ അച്ചു സുഗന്ധിന് സാധിച്ചിട്ടുണ്ട്. പരിഹാസത്തിന്റേയും അവഗണനയുടേയും വേലിക്കെട്ടുകൾ കടന്നാണ് അച്ചു സുഗന്ധ് അഭിനയ രംഗത്ത് എത്തിയതും പ്രേക്ഷകരുടെ പ്രിയം നേടിയതും. ചെറുപ്പത്തിൽ ഒപ്പം കൂടിയ അഭിനയ മോഹം യാഥാർഥ്യമാക്കാനായി മുന്നിട്ടിറങ്ങിയപ്പോൾ പലരും അച്ചുവിനെ പുച്ഛിച്ചു.

Also Read: അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ

പക്ഷെ ഇന്ന് അച്ചു നേടുന്ന വിജയങ്ങൾ കാണുമ്പോൾ പരിഹസിച്ചവർ പോലും കൂട്ടുകൂടാൻ വരികയാണ്. തന്റെ ഇതുവരെയുള്ള കലാജീവിതത്തെ കുറിച്ച് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് അച്ചു സുഗന്ധ് ഇപ്പോൾ. സംവിധാനം ഇഷ്ടമാണ്. അങ്ങനെയാണ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് തുടങ്ങിയത്. സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഒരു കഥ എഴുതികൊണ്ട് ഇരിക്കുകയാണ്.

സാന്ത്വനത്തിൽ ശിവനെ അവതരിപ്പിക്കുന്ന സജിനെ ആണ് നായകനായി മനസിൽ കരുതിയിരിക്കുന്നത്. അഭിനയം അങ്ങനെ മനസിൽ കൊണ്ടു നടന്നിരുന്നില്ല. പിന്നെ അവസരം കിട്ടിയപ്പോൾ ചെയ്ത് നോക്കിയതാണ്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇപ്പോൾ എനിക്ക് സീരിയലിൽ ഒരു നായികയെ കിട്ടിയിട്ടുണ്ട്. ആദ്യമായാണ് ഒരു നായികയെ എനിക്ക് കിട്ടുന്നത്. അതുകൊണ്ട് തന്നെ അഭിനയിക്കാൻ നല്ല ചമ്മലാണ്.

എന്റെ നായികയായി അഭിനയിക്കുന്ന മഞ്ജുഷയെ നേരത്തെ സോഷ്യൽ മീഡിയ വഴി അറിയാം.ശിവേട്ടനും ഞാനുമാണ് എപ്പോഴും കമ്പനി. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഭാര്യഭർത്താക്കന്മാരെ പോലെ ആണെന്ന് സെറ്റിൽ സംസാരമുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമ, സംവിധാനം, എഴുത്ത് എന്നിവ ഇഷ്ടമാണ്. അതുകൊണ്ട് സമയം കിട്ടുമ്പോൾ അത്തരം കാര്യങ്ങൾ സംസാരിക്കും.

പലരും എന്നെ കാണുമ്പോൾ പഴയകാലത്തെ ദിലീപിന്റെ മുഖച്ഛായയുണ്ടെന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നായികയെ കിട്ടി എന്നൊക്കെ അറിഞ്ഞ ശേഷം അമ്മ പറയും സൗന്ദര്യം ശ്രദ്ധിക്കണമെന്ന്. ഞാൻ ഒരു നടനെ ഒരിക്കൽ പരിചയപ്പെട്ടു. അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിന് ഇടയിൽ എന്റെ അഭിനയ മോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി.

Also Read
നിങ്ങൾക്കുമില്ലേ ചേച്ചിമാർ, എല്ലാത്തിനും അടിസ്ഥാനം ലൈം ഗി ക ത യാ ണോ, എല്ലാത്തിന്റേയും അടിസ്ഥാനം വൃത്തികേടാണോ, തന്നെ കുറിച്ച് മോശം എഴുതുന്നവർക്ക് എതിരെ തുറന്നടിച്ച് രഞ്ജിനി ജോസ്

കുറച്ച് കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നെ എല്ലാവരും തളർത്താനെ നോക്കൂ എന്ന് പറഞ്ഞു. ഞാൻ കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. നീ പോയി കഴിഞ്ഞപ്പോൾ അയാൾ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തൻ അഭിനയിക്കാൻ നടക്കുന്നു. ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ എന്നായിരുന്നു ആ നടൻ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞ്.

ഇക്കാര്യം കേട്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു. എന്റെ പേര് എനിക്ക് തീരെ ഇഷ്ടമല്ല.അച്ഛനോട് പലപ്പോഴും ഇങ്ങനൊരു പേര് ഇട്ടത് എന്തിനാണെന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ പറയുന്നത് പേരിലൊന്നും വലിയ കാര്യമില്ലെന്നാണ് അച്ചു സുഗന്ധ് പറയുന്നു. തിരുവനന്തപുരം കല്ലറ പാങ്ങോടുള്ള അയിരൂരാണ് അച്ചുവിന്റെ സ്വദേശം. അച്ഛൻ സുഗന്ധൻ മേസ്തിരിയാണ്. അമ്മ രശ്മി വീട്ടമ്മ. സഹോദരി അഞ്ജു പഠിക്കുകയാണ്.

Advertisement