ഉർവശിയുടെ ചില മികച്ച ചിത്രങ്ങൾക്ക് ശബ്ദം നൽകിയ താൻ, എന്നാൽ ഉർവ്വശി പറഞ്ഞ് നടന്നത് മറ്റൊന്ന് ആ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത അപമാനം തോന്നി: തുറന്നടിച്ച് ഭാഗ്യലക്ഷ്മി

69

എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സൂപ്പർനായികയായി തിളങ്ങിനിന്ന താരമാണ് നടി ഉർവ്വശി. ഇപ്പോൾ നായികാ വേഷത്തിലും അമ്മവേഷത്തിലും സഹനടിയായും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഉർവ്വശി മലയാള സിനിമയിൽ സജീവമാണ്.

അതേ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നേരത്തെ ഉർവശിയും ഭാഗ്യലക്ഷ്മിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉള്ളതായി വാർത്തകൾ വന്നിട്ടുണ്ട്. ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

Advertisements

ഒരുകാലത്ത് തൊഴിലുമായി ബന്ധപ്പെട്ട് തനിക്ക് ഉർവശിയുമായി അകലം ഉണ്ടായിരുന്നുവെന്ന് ഉർവശി പറഞ്ഞു. ഉർവശിക്കായി താൻ മികച്ച കുറച്ച് ചിത്രങ്ങളിൽ ശബ്ദം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ഉർവശിക്ക് സമ്മതിക്കാൻ മടിയുണ്ടായിരുന്നതായി ഭാഗ്യ ലക്ഷ്മി പറയുന്നു.

അക്കാലത്ത് ഉർവശി ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുഖം തന്നെ അപമാനിതയാക്കിയെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറയുന്നു. മഴവിൽക്കാവടി തലയണമന്ത്രം സ്ഫടികം ലാൽ സലാം തുടങ്ങിയ സിനിമകളിൽ ഉർവശിക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയായിരുന്നു.

അന്ന് ഉർവശിയുടെ എല്ലാ സിനിമകളും ഞാൻ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്. മഴവിൽക്കാവടി, തലയണമന്ത്രം, ലാൽ സലാം തുടങ്ങിയ മനോഹരമായ സിനിമകളിൽ എല്ലാം ഞാൻ ശബ്ദം കൊടുത്തിരുന്നു.

ആ സമയത്താണ് ഞാൻ ഒരു തമിഴ് പത്രത്തിൽ അങ്ങനെയൊരു കാര്യം വായിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലും തനിക്ക് ഒരിക്കലും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല എന്ന് ഉർവശി പറഞ്ഞപ്പോൾ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി.

ഉർവശി അങ്ങനെ പറഞ്ഞപ്പോൾ ഒരു വിലയുമില്ലാത്ത തൊഴിൽ മേഖലയിലാണോ ഞാൻ വർക്ക് ചെയ്യുന്നത് എന്ന് തോന്നിപ്പോയി. അപ്പോൾ ഞാൻ അത് പ്രകടിപ്പിച്ചപ്പോൾ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അവർക്കത് സമ്മതിക്കാൻ വിഷമമുണ്ടായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നു.

Advertisement